Kerala

'കുറ്റക്കാരെ പുറത്താക്കണം'; കൊയിലാണ്ടി എസ്എൻഡിപി കോളേജിൽ കെഎസ്‌യു പ്രതിഷേധം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോഴിക്കോട്: കൊയിലാണ്ടി എസ്എൻഡിപി കോളേജിലെ വിദ്യാ‍‍‍‍‍ർത്ഥിയെ എസ്എഫ്ഐ പ്രവർത്തകർ മര്‍ദ്ദിച്ച സംഭവത്തിൽ കെഎസ്‌യു പ്രതിഷേധം. വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കുറ്റക്കാരെ പുറത്താക്കണമെന്നാണ് ആവശ്യം. സംഭവത്തെ തുടർന്ന് പ്രതിഷേധക്കാർ പ്രിൻസിപ്പാളിനെ ഉപരോധിച്ചു. കോളേജിലെ അക്രമം ഒറ്റപ്പെട്ട സംഭവമല്ല. നിരന്തരമായി കോളേജിൽ അക്രമ സംഭവങ്ങൾ നടക്കാറുണ്ട്. പല തവണ പരാതി നൽകിയിട്ടും കോളേജ് അധികൃതർ വേണ്ട നടപടി സ്വീകരിച്ചില്ലെന്നും കെഎസ്‌യു ആരോപിച്ചു.

കഴിഞ്ഞ ദിവസം വിദ്യാർത്ഥിയായ അമലിനെ ആക്രമിച്ചവർക്കെതിരെ എന്ത് നടപടിയാണ് അധികൃതർ എടുത്തിരിക്കുന്നതെന്ന് പ്രതിഷേധക്കാർ ചോദിക്കുന്നു. സംഭവം ഗൗരവമുള്ള വിഷയമാണെന്ന് സംഭവത്തിൽ കോളേജ് പ്രിൻസിപ്പിൾ ഡോ. സുജീഷ് സി പി പ്രതികരിച്ചു. എല്ലാ പരാതികളും പരിശോധിക്കും. വിഷയത്തിൽ കോളേജിൽ കൗൺസിൽ യോഗം ചേരുകയാണ്. ആവശ്യങ്ങൾ എന്തൊക്കെയെന്ന് പറഞ്ഞാൽ കമ്മിറ്റിയിൽ ചർച്ച ചെയ്യാമെന്നും ശേഷം നടപടിയെടുക്കാമെന്നും പ്രിൻസിപ്പിൾ പറഞ്ഞു. യുജിസി മാനദണ്ഡപ്രകാരം എല്ലാ പരാതികളും കോളേജ് കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യും. അന്വേഷണം നടത്തിയതിനുശേഷം റിപ്പോർട്ട് നൽകുമെന്നും പ്രിൻസിപ്പാൾ വ്യക്തമാക്കി.

അമലിനെ ആക്രമച്ചവരെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരാനുള്ള നടപടികൾ കോളേജിന്റെ ഭാ​ഗത്ത് നിന്ന് എത്രയും പെട്ടെന്ന് ഉണ്ടാകണമെന്നാണ് കെഎസ്‌യുവിൻ്റെ ആവശ്യം. നേരത്തെ ഉണ്ടായ പ്രശ്നങ്ങളിലും കൃത്യമായി നടപടി സ്വീകരിച്ചുകൊണ്ട് മുന്നോട്ട് പോകണമെന്ന് കെഎസ്‌യു ആവശ്യപ്പെട്ടു. അതേസമയം അമലിനെതിരെ നൽകിയിരിക്കുന്നത് വ്യാജ പരാതിയാണെന്ന് കെഎസ്‌യു സംസ്ഥാന കമ്മിറ്റി അംഗം എ കെ ജാനിബ് പറഞ്ഞു. എസ്എഫ്ഐയെ സഹായിക്കാൻ പ്രിൻസിപ്പാൾ ശ്രമിക്കുക്കുകയാണ്. വ്യാജ പരാതിയിൽ നടപടി ഉണ്ടായാൽ കോളേജ് പ്രവർത്തിക്കാൻ അനുവദിക്കില്ല. സിപിഐഎം നേതാവിന്റെ വീട് ഇടിമുറിയാണ്. പുറത്തുള്ള സിപിഐഎം പ്രവർത്തകരും ആക്രമത്തിൽ പങ്കുചേർന്നിട്ടുണ്ട്. ഇവർക്കെതിരെ അതിക്രമിച്ച് കയറിയതിന് കേസെടുക്കണമെന്നും ജാനിബ് ആവശ്യപ്പെട്ടു.

ശക്തമായ മഴയും പൊടിക്കാറ്റും; മുംബൈയിൽ പരസ്യബോർഡ് തകർന്ന് എട്ട് മരണം, 59 പേർക്ക് പരിക്ക്

ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി അന്തരിച്ചു

'ഇവിഎം റൂമിലെ സിസി ടിവി ഓഫ് ചെയ്തു'; ദൃശ്യങ്ങളടക്കം ആരോപണം ഉന്നയിച്ച് ബാരാമതി സ്ഥാനാർഥി സുപ്രിയ സുലെ

പെരിയ സൽക്കാര വിവാദം; അന്വേഷണ സമിതിയെ നിയോഗിച്ച് കെപിസിസി

രാജസ്ഥാനിൽ കോൺഗ്രസ് രണ്ടക്ക സീറ്റ് നേടും; അശോക് ഗെലോട്ട്

SCROLL FOR NEXT