Kerala

'എന്നെ ഇക്കയും ഏട്ടനും ആക്കേണ്ട, ആ സൂക്കേട് എല്ലാർക്കും മനസ്സിലാകും'; എം ടി രമേശ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോഴിക്കോട്: ജയസാധ്യതയുള്ള ഏറെയുള്ള മണ്ഡലമാണ് കോഴിക്കോടെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെയാണ് എം ടി രമേശിന്‍റെ പ്രതികരണം. ദേശീയ നേതൃത്വത്തോട് കൃതജ്ഞത രേഖപ്പെടുത്തുന്നുവെന്നും മോദിക്ക് ഒരു വോട്ട് എന്നത് മുന്നോട്ട് വച്ചാണ് പ്രചാരണമെന്നും എം ടി രമേശ് പറഞ്ഞു. കോഴിക്കോടും ഈ വികസന യാത്രയിൽ പങ്കാളിയാവും എന്നാണ് പ്രതീക്ഷയെന്നും എം ടി രമേശ്.

'സ്ഥാനാർത്ഥി കുപ്പായമിട്ട് ഇറങ്ങിയില്ല എന്നേ ഉള്ളൂ. ഈ മണ്ഡലത്തിൽ എപ്പോഴും ഉണ്ട്. എന്നെ ഇക്കയും ഏട്ടനും ആക്കേണ്ട. ചില സന്ദർഭങ്ങളിൽ ഇക്കയും ഏട്ടനും ആക്കുന്നതിൻ്റെ സൂക്കേട് എല്ലാവർക്കും മനസ്സിലാകും.' എതിർ സ്ഥാനാർത്ഥികളെ ഉന്നമിട്ടുള്ള എം ടി രമേശിന്‍റെ വാക്കുകൾ. എളമരം കരീമാണ് കോഴിക്കോട്ടെ എൽ ഡി എഫ് സ്ഥാനാർത്ഥി. സിറ്റിങ് എം പി എം കെ രാഘവനാണ് യുഡിഎഫ് സ്ഥാനാർത്ഥിയാകാൻ ഏറെയും സാധ്യത.

ബിജെപി ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടു. കേരളത്തിലെ 12 സീറ്റുകളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. കാസർഗോഡ് - എം എൽ അശ്വിനി, കണ്ണൂർ - സി രഘുനാഥ്, വടകര - പ്രഫുൽ കൃഷ്ണ, കോഴിക്കോട് - എം ടി രമേശ്മലപ്പുറം - അബ്ദുൽ സലാം, പൊന്നാനി - നിവേദിത സുബ്രമണ്യം, പാലക്കാട് - സി കൃഷ്ണകുമാർ, തൃശൂർ - സുരേഷ് ഗോപി, ആലപ്പുഴ -ശോഭ സുരേന്ദ്രന്‍, പത്തനംതിട്ട - അനിൽ ആന്റണി, ആറ്റിങ്ങൽ - വി മുരളീധരൻ, തിരുവനന്തപുരം - രാജീവ് ചന്ദ്രശേഖർന്‍ എന്നിവർ മത്സരിക്കും.

താനൂര്‍ കസ്റ്റഡിക്കൊല: താമിർ ജിഫ്രിക്കൊപ്പം പിടികൂടിയ 4 പേരുടെ ഇൻസ്പെക്ഷൻ മെമ്മോയിലും വ്യാജ ഒപ്പ്

സെക്രട്ടറിയേറ്റ് വളയൽ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് എംപി ഇടപെട്ടു; വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം

അനധികൃത നിയമനം; സൗത്ത് വയനാട് മുന്‍ ഡിഎഫ്ഒ ഷജ്ന കരീമിന് എതിരായ ഫയല്‍ സെക്രട്ടറിയേറ്റില്‍ പൂഴ്ത്തി

മേയർ-ഡ്രൈവർ തർക്കം; മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ്

ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം,2027ല്‍ രാജ്യസഭ സീറ്റ്; കേരള കോണ്‍ഗ്രസ് എമ്മിന് വാഗ്ദാനം

SCROLL FOR NEXT