Kerala

മീൻപിടിത്തത്തിനിടെ മരണം ; നഷ്ടപരിഹാരം അഞ്ചുലക്ഷമാക്കി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ന്യൂഡൽഹി: മീൻപിടുത്തതിന് ഇടയിൽ അപകടത്തിൽ പെട്ട് മരിക്കുന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് നഷ്ടപരിഹാരം അഞ്ചുലക്ഷമാക്കി കേന്ദ്രം. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി പർഷോത്തം രൂപാലയാണ് നഷ്ടപരിഹാരം വർധിപ്പിച്ചതായി അറിയിച്ചത്. മുൻപ് അപകടത്തിൽപ്പെട്ട് മരിക്കുന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയായിരുന്നു കേന്ദ്രം നൽകി കൊണ്ടിരുന്നത്.

മത്സ്യത്തൊഴിലാളികൾക്കായി വിവിധ ഇൻഷുറൻസ് പദ്ധതികൾ ആവിഷ്കരിക്കുകാൻ ഒരുങ്ങുന്നതായും മന്ത്രി പറഞ്ഞു. ഇന്ത്യൻ ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ഫോറത്തിന്റെ ഉദ്ഘാടന പരിപാടിയിലാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.

അതേസമയം മത്സ്യത്തിന്റെ മൊത്തം കയറ്റുമതി മൂല്യം 60,000 കോടിയിൽനിന്ന് ഒരുലക്ഷം കോടിയായി ഉയർത്താനാണ് സർക്കാർ ലക്ഷ്യമിടുന്നത്. 2014-നുശേഷം മത്സ്യബന്ധനത്തിനും അനുബന്ധമേഖലയ്ക്കുമായി 38,000 കോടിരൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

കനത്ത മഴ; തിരുവനന്തപുരത്ത് വെള്ളക്കെട്ട് രൂക്ഷം, പുറത്തിറങ്ങാനാകാതെ വീട്ടുകാര്‍

ഗുഡ്സ് ട്രെയിന്‍ പ്ലാറ്റ്‍ഫോമിൽ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ് യാത്രക്കാർ

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

ബിഭവ് കുമാറിന് പിന്തുണ; ബിജെപി ആസ്ഥാനത്തേക്ക് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ മാർച്ച് ഇന്ന്

SCROLL FOR NEXT