Kerala

പാലായില്‍ വീണ്ടും ഇടതുമുന്നണിക്ക് നഷ്ടം; പഞ്ചായത്ത് പ്രസിഡന്റിനെ അയോഗ്യയാക്കി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

പാലാ: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച് ഇടതുപക്ഷത്തേക്ക് മാറി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം നിലനിര്‍ത്തിയ രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷിനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യയാക്കി. പാലാ നഗരസഭയിലെ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് രാമപുരത്ത് ഇടതുമുന്നണിക്ക് തിരിച്ചടിയേറ്റത്.

2020ല്‍ നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ രാമപുരത്ത് കൂടുതല്‍ വാര്‍ഡുകളില്‍ വിജയിച്ചത് യുഡിഎഫായിരുന്നു. എട്ട് സീറ്റുകളില്‍ യുഡിഎഫും അഞ്ച് സീറ്റുകളില്‍ എല്‍ഡിഎഫും ബിജെപി മൂന്ന് സീറ്റുകളിലും സ്വതന്ത്രര്‍ രണ്ട് സീറ്റുകളിലുമാണ് വിജയിച്ചത്. സ്വതന്ത്രര്‍ ഇടതുപക്ഷത്തോടൊപ്പമാണ് പിന്നീട് നിലയുറപ്പിച്ചത്.

കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ച ഷൈനി സന്തോഷാണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. യുഡിഎഫിലെ ധാരണ പ്രകാരം കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പ്രതിനിധിക്ക് പ്രസിഡന്റ് സ്ഥാനം നല്‍കുന്നതിന് വേണ്ടി ഷൈനി സന്തോഷ് സ്ഥാനത്ത് നിന്നും രാജിവെച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ദിവസം ഷൈനി സന്തോഷ് സ്ഥാനാര്‍ത്ഥിയായി രംഗത്തെത്തുകയായിരുന്നു.

ഇടതുപക്ഷ അംഗങ്ങള്‍ ഷൈനി സന്തോഷിനെ പിന്തുണച്ചതോടെ വീണ്ടും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്‍് തിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് എം അംഗത്തെ ഷൈനി സന്തോഷും പിന്തുണച്ചു. കൂറുമാറ്റ നിയമപ്രകാരം ഷൈനി സന്തോഷിനെതിരെ കോണ്‍ഗ്രസ് നേതൃത്വം പരാതി നല്‍കിയിരുന്നു. ആ പരാതിയിലാണ് ഇപ്പോള്‍ അയോഗ്യത പ്രഖ്യാപിച്ചിരിക്കുന്നത്.

അഞ്ചാംഘട്ട വിധിയെഴുത്തിന് രാജ്യം; മത്സരം നടക്കുന്ന 49 മണ്ഡലങ്ങളിൽ ഭൂരിപക്ഷവും ബിജെപിയുടെ കൈവശം

പ്രാദേശിക വിഷയം; സ്മാരകം താന്‍ ഉദ്ഘാടനം ചെയ്യുമോയെന്ന് പാര്‍ട്ടി തീരുമാനിക്കും: എം വി ഗോവിന്ദന്‍

തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ബിജെപി എംപി തൃണമൂലില്‍ ചേര്‍ന്നു; തിരിച്ചടി

ഇറാന്‍ പ്രസിഡന്റിന്റെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

നിമിഷപ്രിയയുടെ മോചനം; ഗോത്ര തലവന് മെഷീന്‍ ഗണ്ണും ലാന്‍ഡ് റോവറും നല്‍കാന്‍ 38 ലക്ഷം; പ്രതിസന്ധി

SCROLL FOR NEXT