Kerala

അക്ബറിന്റെയും സീതയുടെയും പേര് മാറ്റും, പട്ടിക്കും പൂച്ചക്കും ദൈവങ്ങളുടെ പേരാണോ ഇടുന്നത്: ഹൈക്കോടതി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊല്‍ക്കത്ത: സിംഹത്തിന് അക്ബര്‍, സീത എന്ന് പേരിട്ടത് ത്രിപുര സര്‍ക്കാരാണെന്ന് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ കൊല്‍ക്കത്ത ഹൈക്കോടതിയെ അറിയിച്ചു. പേര് മാറ്റാമെന്നും സര്‍ക്കാര്‍ അറിയിച്ചു. അതേസമയം പട്ടിക്കും പൂച്ചക്കും ദൈവങ്ങളുടെ പേരാണോ ഇടുന്നതെന്ന് വിമർശിച്ച ഹൈക്കോടതി വിഎച്ച്പി ഹര്‍ജി തള്ളി.

കേസില്‍ പൊതുതാല്‍പ്പര്യ ഹര്‍ജിയുമായി വരാം. മറ്റൊരു ബെഞ്ച് പരിഗണിക്കുമെന്നും ഹൈക്കോടതി അറിയിച്ചു. ഓമന മൃഗങ്ങള്‍ക്ക് ഇഷ്ടമുള്ള പേരിടാം. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മൃഗങ്ങള്‍ക്ക് എങ്ങനെ ഇത്തരം പേരിടും. വിവാദങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടതി ചൂണ്ടികാട്ടി.

അതേസമയം വിഎച്ച്പി ഹര്‍ജിയെ ബംഗാള്‍ സര്‍ക്കാര്‍ വിമര്‍ശിച്ചു. ത്രിപുരയില്‍ ആയിരുന്നപ്പോള്‍ വിഎച്ച്പിക്ക് ചോദ്യമില്ല. ഇപ്പോഴാണോ മതവികാരം വൃണപ്പെട്ടെന്ന വാദവുമായി വന്നതെന്നും ഹൈക്കോടതി ചോദിച്ചു.

വിരലിന് പകരം നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

അമേഠിക്ക് പിന്നാലെ റായ്ബറേലിയും കോണ്‍ഗ്രസിന് നഷ്ടമാകും; നരേന്ദ്ര മോദി

കേരളത്തില്‍ ആരോഗ്യമേഖല കുത്തഴിഞ്ഞ നിലയില്‍, മുഖ്യമന്ത്രി മറുപടി പറയണം; കെ സുരേന്ദ്രന്‍

അമീബിക് മസ്തിഷ്‌കജ്വരം: ആശങ്കയൊഴിയുന്നു, നിരീക്ഷണത്തിലുള്ള മൂന്ന് കുട്ടികളുടെ ഫലം നെഗറ്റീവ്

ആം ആദ്മി എംപി സ്വാതി മലിവാളിനെതിരായ അതിക്രമം; മൈക്ക് മാറ്റിവെച്ച്, മൗനം പാലിച്ച് കെജ്‌രിവാള്‍

SCROLL FOR NEXT