Kerala

കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെടും, പരിഹാരത്തിന് ശ്രമിക്കും; വയനാട്ടില്‍ കുടുംബങ്ങളെ കണ്ട് ഗവര്‍ണര്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കല്‍പ്പറ്റ: വയനാട്ടില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ സന്ദര്‍ശച്ചിതിന് ശേഷം പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ഒപ്പമാണെന്നും എല്ലാവിധ പിന്തുണയും നല്‍കുമെന്നും ഗവര്‍ണര്‍ പറഞ്ഞു. വന്യജീവി ആക്രമണങ്ങളില്‍ പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെടുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

ഇന്നത്തെ സന്ദര്‍ശന ലക്ഷ്യം ബാധിക്കപ്പെട്ട മനുഷ്യരെ ആശ്വസിപ്പിക്കുക എന്നതാണ്. പ്രശ്‌ന പരിഹാരത്തിന് എല്ലാവരുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ യാത്രയിലായിരുന്നു. വൈകിയാണ് വയനാട്ടിലെ വന്യജീവി ആക്രമണത്തിന്റെ ഗൗരവം മനസ്സിലാക്കിയത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കുണ്ടായത് നികത്താനാവാത്ത നഷ്ട്ടമാണ്. സംഘര്‍ഷാവസ്ഥയിലേക്ക് കാര്യങ്ങള്‍ പോകാതെ പരിഹാരം കാണാന്‍ ശ്രമിക്കണമായിരുന്നു. ഇവിടെ അതുണ്ടായില്ല. അക്രമങ്ങള്‍ ഒന്നിനും പരിഹാരമല്ല. വായനാട്ടുകാരുടെ ആവശ്യങ്ങളിലെല്ലാം ഇടപെടല്‍ നടത്തുമെന്ന് ഉറപ്പ് നല്‍കുന്നുവെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

വയനാട്ടില്‍ വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ എത്തി കുടുംബത്തെ ഗവര്‍ണര്‍ സന്ദര്‍ശിച്ചിരുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട പടമല അജീഷിന്റെ വീട്ടിലാണ് ആദ്യമെത്തിയത്. കഴിഞ്ഞദിവസം കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട വനം വകുപ്പ് വാച്ചര്‍ പാക്കം സ്വദേശി പോളിന്റെ വീടും, കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ കാരേരികുന്ന് കോളനിയിലെ ശരത്തിന്റെ വീട്ടിലും ഗവര്‍ണര്‍ സന്ദര്‍ശിച്ചു. ഉച്ചയ്ക്ക് ശേഷം മാനന്തവാടി രൂപത ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടവുമായും കൂടിക്കാഴ്ച നടത്തി.

ബിജെപി പ്രതീക്ഷിച്ചത് പോലുള്ള വേര്‍തിരിവ് രാമക്ഷേത്രം ജനങ്ങളിൽ ഉണ്ടാക്കിയില്ല; പരകാല പ്രഭാകർ

കോഴിക്കോട്ടെ ചികിത്സാ പിഴവ്: ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

വിരലിന് പകരം നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

അമേഠിക്ക് പിന്നാലെ റായ്ബറേലിയും കോണ്‍ഗ്രസിന് നഷ്ടമാകും; നരേന്ദ്ര മോദി

കേരളത്തില്‍ ആരോഗ്യമേഖല കുത്തഴിഞ്ഞ നിലയില്‍, മുഖ്യമന്ത്രി മറുപടി പറയണം; കെ സുരേന്ദ്രന്‍

SCROLL FOR NEXT