Kerala

പത്തനംതിട്ട:പി സി ജോര്‍ജിനെ കൂടാതെ ഷോണിനെയും പരിഗണിച്ച് ബിജെപി, ഉണ്ണി മുകുന്ദന്റെ പേരും സജീവം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തിലേക്ക് പാര്‍ട്ടിയിലേക്ക് പുതുതായി കടന്നുവന്ന പി സി ജോര്‍ജിനെ കൂടാതെ അദ്ദേഹത്തിന്റെ മകനും ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോര്‍ജിനെയും പരിഗണിച്ച് ബിജെപി. യുവാവായ, ക്രൈസ്തവ വിഭാഗത്തില്‍ നിന്നുള്ള നേതാവ് എന്നതാണ് ഷോണിനെ പരിഗണിക്കാന്‍ ബിജെപി നേതൃത്വത്തെ പ്രേരിപ്പിക്കുന്നത്.

പി സി ജോര്‍ജ്, ഷോണ്‍ ജോര്‍ജ് എന്നിവരെ കൂടാതെ ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, നടന്‍ ഉണ്ണി മുകുന്ദന്‍ എന്നിവരുടെ പേരുകളാണ് ബിജെപി പത്തനംതിട്ട മണ്ഡലത്തിലേക്ക് കാര്യമായി പരിഗണിക്കുന്നത്. 2019ല്‍ മണ്ഡലത്തില്‍ മത്സരിച്ച കെ സുരേന്ദ്രന്‍, ഇക്കുറി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ടതിനാല്‍ മത്സരരംഗത്തുണ്ടാവില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിക്കുകയാണെങ്കില്‍ അത് പത്തനംതിട്ട മണ്ഡലത്തില്‍ ആയിരിക്കുമെന്ന് പി സി ജോര്‍ജ് പറഞ്ഞിരുന്നു. പാര്‍ട്ടി തീരുമാനം എന്താണെങ്കിലും അത് അനുസരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പത്തനംതിട്ട മണ്ഡലത്തില്‍ ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും ബിജെപി വോട്ട് ശതമാനം ഉയര്‍ത്തുന്നതിലാണ് പാര്‍ട്ടി നേതൃത്വം പ്രതീക്ഷ വെക്കുന്നത്. ക്രൈസ്തവ വോട്ടുകള്‍ കൂടി സ്വാംശീകരിക്കാന്‍ കഴിയുന്ന ഒരു സ്ഥാനാര്‍ത്ഥിയാണെങ്കില്‍ വിജയിക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് പി സി ജോര്‍ജിനെയും ഷോണ്‍ ജോര്‍ജിനെയും പരിഗണിക്കുന്നത്.

ഭരണത്തിൽ ഇടപെടരുത്, സെക്രട്ടേറിയറ്റ് സന്ദർശിക്കരുത്; കെജ്‍രിവാളിന് ജാമ്യം ക‍ർശന നി‍ർദ്ദേശത്തോടെ

ഇഡിക്ക് തിരിച്ചടി; അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം

സുപ്രീംകോടതി വിധി തിരഞ്ഞെടുപ്പ് ഫലത്തിൽ നിർണായകമാകും; മുഖ്യമന്ത്രി

നിങ്ങള്‍ കുറിച്ചുവെച്ചോളൂ, ഇനി നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകില്ല: രാഹുല്‍ ഗാന്ധി

ജെസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം; കോടതി വിധി പ്രതീക്ഷിച്ചതാണെന്ന് പിതാവ് ജെയിംസ്

SCROLL FOR NEXT