Kerala

'ഗാന്ധിയുടെ രാഷ്ട്രമാണ് ഗോഡ്‌സെയുടെതല്ല മാഡം'; ഷൈജ ആണ്ടവന്റെ വീടിന് മുന്നില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോഴിക്കോട്: കോഴിക്കോട് എന്‍ഐടി പ്രൊഫസര്‍ ഷൈജ ആണ്ടവന്റെ വീടിന് മുന്നില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം. 'ഗാന്ധിയുടെ രാഷ്ട്രമാണ് ഗോഡ്‌സെയുടെതല്ല മാഡം' എന്ന ഫ്‌ളെക്‌സ് ഉയര്‍ത്തിയാണ് പ്രതിഷേധം. ഗോഡ്‌സെയെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്കില്‍ കമന്റിട്ടതിന് പിന്നാലെ അധ്യാപികക്കെതിരെ പ്രതിഷേധം ശക്തമാണ്.

ഷൈജ ആണ്ടവനെതിരെ ഉചിതമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സ്റ്റുഡന്റ് അഫയേഴ്‌സ് കൗണ്‍സില്‍ എന്‍ഐടി ഡയറക്ടറോട് ആവശ്യപ്പെട്ടു. എന്‍ഐടി വിദ്യാര്‍ത്ഥികളുടെ തിരഞ്ഞെടുക്കപ്പെട്ട ബോഡിയാണ് സ്റ്റുഡന്റ് അഫയേഴ്‌സ് കൗണ്‍സില്‍. കഴിഞ്ഞ ദിവസം ഗോഡ്‌സെയുടെ ചിത്രം കത്തിച്ച് എബിപിവി പ്രതിഷേധിച്ചിരുന്നു.

'ഹിന്ദു മഹാസഭ പ്രവര്‍ത്തകനായ നാഥുറാം വിനായക് ഗോഡ്സെ ഭാരതത്തിലെ ഒരുപാട് പേരുടെ ഹീറോ' എന്ന കുറിപ്പോടെ ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ കൃഷ്ണരാജ് എന്ന പ്രൊഫൈലില്‍ നിന്നും പോസ്റ്റ് ചെയ്ത ചിത്രത്തിന് താഴെയാണ് ഷൈജ ആണ്ടവന്‍ കമന്റ് ചെയ്തത്. സംഭവം വിവാദമായതോടെ ഇവര്‍ കമന്റ് ഡിലീറ്റ് ചെയ്തിരുന്നു. പ്രൊഫസറുടെ എഫ് ബി കമന്റിനെതിരെ കെഎസ് യു ഗോഡ്സെയെ പ്രതീകാത്മകമായി തൂക്കിലേറ്റി പ്രതിഷേധിച്ചിരുന്നു.

അഞ്ചാംഘട്ട വിധിയെഴുത്തിന് രാജ്യം; മത്സരം നടക്കുന്ന 49 മണ്ഡലങ്ങളിൽ ഭൂരിപക്ഷവും ബിജെപിയുടെ കൈവശം

പ്രാദേശിക വിഷയം; സ്മാരകം താന്‍ ഉദ്ഘാടനം ചെയ്യുമോയെന്ന് പാര്‍ട്ടി തീരുമാനിക്കും: എം വി ഗോവിന്ദന്‍

തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ബിജെപി എംപി തൃണമൂലില്‍ ചേര്‍ന്നു; തിരിച്ചടി

ഇറാന്‍ പ്രസിഡന്റിന്റെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

നിമിഷപ്രിയയുടെ മോചനം; ഗോത്ര തലവന് മെഷീന്‍ ഗണ്ണും ലാന്‍ഡ് റോവറും നല്‍കാന്‍ 38 ലക്ഷം; പ്രതിസന്ധി

SCROLL FOR NEXT