Kerala

ക്ഷേമപെൻഷൻ വർദ്ധിപ്പിക്കുമോ? സംസ്ഥാന ബജറ്റ് ഇന്ന്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെ സംസ്ഥാന ബജറ്റ് ഇന്ന്. അധിക വരുമാനം ലക്ഷ്യമിട്ടുള്ള പ്രഖ്യാപങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കുന്നതിനാൽ കഴിഞ്ഞ ബജറ്റിലേതിന് സമാനമായി കടുത്ത നികുതിഭാരം അടിച്ചേൽപ്പിക്കാൻ സാധ്യത കുറവാണ്. ക്ഷേമപെൻഷൻ വർദ്ധിപ്പിക്കുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

പെൻഷൻ 2500 രൂപയായി ഉയ‍ർത്തുമെന്നാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രഖ്യാപനം. എന്നാൽ പ്രതിസന്ധികാലത്ത് പെൻഷൻ തുക വർദ്ധന പ്രതീക്ഷിക്കേണ്ടതില്ലെന്ന അഭിപ്രായവും പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. ഡിഎ കുടിശ്ശികയുടെ കാര്യത്തിൽ സർക്കാർ ഉദ്യോഗസ്ഥരും പ്രതീക്ഷ കൈവിടുന്നില്ല.

പ്രതിസന്ധിയില്‍ വലഞ്ഞ് യാത്രക്കാര്‍; എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ ഇന്നും മുടങ്ങി

ബസും ടോറസും കൂട്ടിയിടിച്ചു, നിരവധിപേർക്ക് പരിക്ക്, ടോറസ് വെട്ടിപ്പൊളിച്ച് ഡ്രൈവറെ പുറത്തെടുത്തു

ഡൽഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ സുപ്രിംകോടതി വിധി ഇന്ന്

'പ്രധാനമന്ത്രി ദുര്‍ബലനോ നിസ്സഹായനോ ആയ അവസ്ഥ'; മോദിയുടെ കള്ളപ്പണ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ്

മന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം; ഡ്രൈവിങ് ടെസ്റ്റുകള്‍ പുനരാരംഭിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

SCROLL FOR NEXT