Kerala

'ജാതി സെന്‍സസില്‍ തീരുമാനം സുപ്രീം കോടതി വിധിക്ക് ശേഷം' : നിലപാട് വ്യക്തമാക്കി മന്ത്രി കെ രാധാകൃഷ്ണൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: ജാതി സെൻസസ് സംസ്ഥാനത്ത് നടത്തുന്നതുമായി ബന്ധപ്പെട്ട് വിവിധ അഭിപ്രായങ്ങൾ ഉയർന്നുവന്നുവെന്ന് പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ. എന്നാൽ സർക്കാർ നിലവിൽ തീരുമാനമെടുത്തിട്ടില്ലെന്നും സുപ്രീം കോടതിയിൽ രണ്ട് സംഘടനകൾ നൽകിയ കേസ് നിലനിൽക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. സുപ്രീം കോടതി വിധി വന്നതിന് ശേഷം തീരുമാനമെടുക്കും. ആരുടെയും അവകാശങ്ങൾ ഇല്ലാതാക്കാനോ അതിനു കൂട്ടുനിൽക്കുന്നതോ ചെയ്യുന്ന സർക്കാരല്ല ഇത്. ഏത് വിഭാഗത്തിന്റെയും അവകാശങ്ങൾ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ജാതി സെൻസസ് നടത്തണമെന്ന ആവശ്യം നിയമസഭയിൽ ഉന്നയിച്ചതിനെ തുടര്‍ന്നാണ് മന്ത്രിയുടെ പ്രതികരണം. ജാതി സെൻസസ് നടത്തേണ്ടത് കേന്ദ്ര സർക്കാരാണെന്നാണ് സംസ്ഥാന സർക്കാരിൻ്റെ വാദം. നേരത്തെ സുപ്രീം കോടതിയിൽ സർക്കാർ ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ ദിവസം നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ മറുപടിയിൽ ജാതി സെൻസസ് നടത്താൻ സംസ്ഥാനം നടപടി സ്വീകരിച്ചിട്ടില്ല എന്നാണ് അറിയിച്ചത്. 2011 ലെ സെൻസസിലെ ജാതി സംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെട്ടെങ്കിലും കേന്ദ്ര സർക്കാർ ഇവ കൈമാറിയില്ലെന്നാണ് സംസ്ഥാനത്തിൻ്റെ വിശദീകരണം. സാങ്കേതിക പിഴവുകളും പോരായ്മകളും കാരണം വിവരങ്ങൾ വിശ്വാസയോഗ്യമല്ല എന്നായിരുന്നു ഇതിന് കേന്ദ്ര സർക്കാരിന്റെ വിശദീകരണം.

നിമിഷപ്രിയയുടെ മോചനം; ഗോത്ര തലവന് മെഷീന്‍ ഗണ്ണും ലാന്‍ഡ് റോവറും നല്‍കാന്‍ 38 ലക്ഷം; പ്രതിസന്ധി

'മഹാലക്ഷ്മി സ്‌കീം' ആയുധമാക്കി കോണ്‍ഗ്രസ്; 40 ലക്ഷം ലഘുലേഖകള്‍ വിതരണത്തിന്

സോണിയ ഉപേക്ഷിച്ച ഇടം രാഹുലിന്, പാര്‍ലമെന്റ് സീറ്റ് കുടുംബ സ്വത്തല്ല; കടന്നാക്രമിച്ച് നരേന്ദ്രമോദി

പൂഞ്ചിൽ നാഷണൽ കോൺഫറൻസ് റാലിക്കിടെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പൊലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

SCROLL FOR NEXT