Kerala

ഹൈക്കോടതിയിലെ വിവാദ ഹൃസ്വനാടകം; രണ്ട് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: റിപ്പബ്ലിക് ദിനത്തില്‍ അവതരിപ്പിച്ച ഹൃസ്വ നാടകത്തില്‍ പ്രധാനമന്ത്രിയെ അധിക്ഷേപിച്ചുവെന്ന പരാതിയില്‍ നടപടി. രണ്ട് ഹൈക്കോടതി ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. അസിസ്റ്റന്റ് രജിസ്ട്രാന്‍ സുധീഷ് ടി എ, കോര്‍ട്ട് കീപ്പര്‍ സുധീഷ് പിഎം എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശ പ്രകാരമായിരുന്നു നടപടി.

ഹൈക്കോടതി ജീവനക്കാര്‍ അവതരിപ്പിച്ച ഹ്രസ്വനാടകത്തില്‍ അധിക്ഷേപകരമായ ഉള്ളടക്കമുണ്ടെന്ന് ചൂണ്ടികാട്ടി ലീഗല്‍ സെല്ലും ഭാരതീയ അഭിഭാഷക പരിത്തുമാണ് പരാതി നല്‍കിയത്. നാടകത്തില്‍ പ്രധാനമന്ത്രിയുടെ വാക്കുകളുടെ പ്രയോഗരീതിയേയും കേന്ദ്ര പദ്ധതികളെയും ആക്ഷേപിച്ചുവെന്നും പരാതിയിലുണ്ട്. പരാതി വിജിലന്‍സ് രജിസ്ട്രാറും അന്വേഷിക്കും. സംഭവത്തില്‍ അഡ്മിനിസ്‌ട്രേഷന്‍ രജിസ്ട്രാര്‍ വിശദീകരണം നല്‍കണം.

വിരലിന് പകരം നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

അമേഠിക്ക് പിന്നാലെ റായ്ബറേലിയും കോണ്‍ഗ്രസിന് നഷ്ടമാകും; നരേന്ദ്ര മോദി

കേരളത്തില്‍ ആരോഗ്യമേഖല കുത്തഴിഞ്ഞ നിലയില്‍, മുഖ്യമന്ത്രി മറുപടി പറയണം; കെ സുരേന്ദ്രന്‍

അമീബിക് മസ്തിഷ്‌കജ്വരം: ആശങ്കയൊഴിയുന്നു, നിരീക്ഷണത്തിലുള്ള മൂന്ന് കുട്ടികളുടെ ഫലം നെഗറ്റീവ്

ആം ആദ്മി എംപി സ്വാതി മലിവാളിനെതിരായ അതിക്രമം; മൈക്ക് മാറ്റിവെച്ച്, മൗനം പാലിച്ച് കെജ്‌രിവാള്‍

SCROLL FOR NEXT