Kerala

ജോണി നെല്ലൂർ കേരള കോൺഗ്രസ് എമ്മിലേക്ക് തിരിച്ചുവരുന്നു; പ്രഖ്യാപനം ഇന്ന്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോട്ടയം: ജോണി നെല്ലൂർ കേരള കോൺഗ്രസ് എമ്മിലേക്ക് തിരിച്ചുവരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പോടെ കേരള കോൺഗ്രസ്‌ എമ്മിന്റെ ഭാഗമാകും. ഇത് സംബന്ധിച്ച് ജോണി നെല്ലൂർ ജോസ് കെ മാണിയുമായി ധാരണയിലെത്തി.

നേരത്തെ നാഷണൽ പ്രോഗ്രസീവ്‌ പാർട്ടി എന്ന കർഷകമുന്നണിയുടെ ഭാഗമായിരുന്നു ജോണി നെല്ലൂർ. പിന്നീട് സജീവ രാഷ്ട്രീയം ഉപേക്ഷിക്കുകയായിരുന്നു. കേരള കോൺഗ്രസ് എമ്മിലേക്ക് തിരിച്ചെത്തുന്നതിന്റെ ഔദ്യോ​ഗിക പ്രഖ്യാപനം ഇന്ന് ഉണ്ടാകും.

കേരള കോൺ​ഗ്രസ് എമ്മിലൂടെയാണ് ജോണി നെല്ലൂർ നിയമസഭയിലെത്തുന്നത്. കേരള കോൺ​ഗ്രസിന്റെ മൂവാറ്റുപുഴ മണ്ഡലം പ്രസിഡന്റായിരുന്നു. പിന്നീട് ടി എം ജേക്കബ് പാർട്ടി രൂപീകരിച്ചപ്പോൾ 1996, 2001 കാലങ്ങളിൽ എംഎൽഎയും ചെയർമാനുമായി.

ഔഷധിയുടെ ചെയർമാനായും ജോണി നെല്ലൂർ പ്രവർത്തിച്ചു. കേരള കോൺ​ഗ്രസ് ജോസഫിൽ ചേർന്ന ജോണി നെല്ലൂർ പിന്നീട് എൻപിപി എന്ന പുതിയ പാർട്ടി രൂപീകരിച്ചു. ക്രൈ​സ്ത​വ​രു​ടെ വ​ക്താ​ക്ക​ൾ എ​ന്ന നി​ല​യി​ലാ​യി​രു​ന്നു പാ​ർ​ട്ടി പ്ര​ഖ്യാ​പ​നം. മൂന്ന് പതിറ്റാണ്ട് നീണ്ട യുഡിഎഫ് ബന്ധം അവസാനിപ്പിച്ചായിരുന്നു പുതിയ പാർട്ടിയുടെ രൂപീകരണം. എന്നാൽ പാർട്ടി ബിജെപിയുടെ ഭാ​ഗമാകാനാണെന്ന വിമർശനമുയർന്നതോടെ അദ്ദേഹം പാർട്ടി വിടുകയായിരുന്നു. സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങി വരികയാണെന്നും ഏത് പാർട്ടിയിലേക്കാണ് പോകുന്നതെന്ന് തീരുമാനിച്ചിട്ടില്ലെന്നും ജോണി നെല്ലൂർ മുന്‍പ് പ്രതികരിച്ചിരുന്നു.

ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം,2027ല്‍ രാജ്യസഭ സീറ്റ്; കേരള കോണ്‍ഗ്രസ് എമ്മിന് വാഗ്ദാനം

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

നവ വധുവിന് രാഹുല്‍ നിര്‍ബന്ധിച്ച് മദ്യം നൽകിയെന്ന് മൊഴി; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

സമസ്തയുമായുള്ള ഭിന്നത ചര്‍ച്ചയാകും; മുസ്‌ലീം ലീഗ് സംസ്ഥാന കമ്മിറ്റി യോഗം നാളെ

അവകാശവാദവുമായി ആര്‍ജെഡിയും; രാജ്യസഭാ സീറ്റ് വിഭജനം എല്‍ഡിഎഫില്‍ കീറാമുട്ടിയാകും

SCROLL FOR NEXT