Kerala

ബിനീഷ് കോടിയേരിയെ കൊച്ചിയിലെ ഇ ഡി ഓഫീസിൽ ചോദ്യം ചെയ്യുന്നു

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: ബിനീഷ് കോടിയേരിയെ കൊച്ചിയിലെ ഇ ഡി ഓഫീസിൽ ചോദ്യം ചെയ്യുന്നു. രാവിലെ 11.30ഓടെയായിരുന്നു ബിനീഷ് ഇ ഡി ഓഫീസിൽ ഹാജരായത്. ഫെമ നിയമ ലംഘനവുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ. ബിനീഷ് കോടിയേരിക്ക് പങ്കാളിത്തമുള്ള കമ്പനികളുമായി ബന്ധപ്പെട്ട ഫെമ കേസുകളിലാണ് ചോദ്യം ചെയ്യൽ. ഇതുമായി ബന്ധപ്പെട്ട രേഖകൾ ബിനീഷ് കൊടിയേരി ഇ ഡി യിൽ ഹാജരാക്കി. കേസിൽ ഹാജരാകാൻ കഴിഞ്ഞയാഴ്ച സമൻസ് നൽകിയിരുന്നെങ്കിലും ബിനീഷ് ഹാജരായിരുന്നില്ല.

ലഹരിയിടപാടിന്റെ മറവിൽ കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ നേരത്തെ അറസ്റ്റിലായിരുന്ന ബിനീഷിന് ഒരു വർഷത്തിന് ശേഷമാണ് ജാമ്യം ലഭിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് ബിനീഷിൻ്റെ ആദായനികുതിയിലടക്കം ഇ ഡി പൊരുത്തക്കേടുകൾ കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിക്ക് എതിരെയുള്ള കേസിൽ വിചാരണക്കോടതിയുടെ നടപടികൾ കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

നേരത്തെ ലഹരിക്കേസുമായി ബന്ധപ്പെട്ട് ബിനീഷിൻ്റെ സുഹൃത്ത് അനൂപ് മുഹമ്മദ്, തിരുവില്വാമല സ്വദേശി റിജേഷ് രവീന്ദ്രൻ, കന്നഡ സീരിയൽ നടി ഡി.അനിഖ എന്നിവരെ നേരത്ത എൻസിബി അറസ്റ്റ് ചെയ്തിരുന്നു. ഇവരുമായി ബന്ധപ്പെട്ട പണമിടപാടുകളാണ് ഇ ഡി അന്വേഷിക്കുന്നത്. ബിനീഷിന്റെ ബെനാമിയാണ് അനൂപ് എന്ന് നേരത്തെ ഇ ഡി ആരോപിച്ചിരുന്നു.

ബിജെപി പ്രതീക്ഷിച്ചത് പോലുള്ള വേര്‍തിരിവ് രാമക്ഷേത്രം ജനങ്ങളിൽ ഉണ്ടാക്കിയില്ല; പരകാല പ്രഭാകർ

കോഴിക്കോട്ടെ ചികിത്സാ പിഴവ്: ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

വിരലിന് പകരം നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

അമേഠിക്ക് പിന്നാലെ റായ്ബറേലിയും കോണ്‍ഗ്രസിന് നഷ്ടമാകും; നരേന്ദ്ര മോദി

കേരളത്തില്‍ ആരോഗ്യമേഖല കുത്തഴിഞ്ഞ നിലയില്‍, മുഖ്യമന്ത്രി മറുപടി പറയണം; കെ സുരേന്ദ്രന്‍

SCROLL FOR NEXT