Kerala

'ഉമ്മൻ ചാണ്ടി കണ്ണൂർ എയർപോർട്ട്‌ ഉദ്ഘാടനം ചെയ്തപോലെ'; രാമക്ഷേത്ര ഉദ്ഘാടനത്തിൽ എം വി ഗോവിന്ദൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: രാമക്ഷേത്രത്തെ തിരഞ്ഞെടുപ്പ് ഇന്ധനമാക്കി ബിജെപി ഉപയോഗിക്കുന്നുവെന്ന് ആവർത്തിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ​ഗോവിന്ദൻ. ഏപ്രിൽ-മെയ്‌ ആകുമ്പോൾ തിരഞ്ഞെടുപ്പ് വരും. ജനപ്രശ്നം പറഞ്ഞ് വോട്ട് തേടാൻ ബിജെപിക്ക് കഴിയില്ല. അതിനെ മറികടക്കാൻ വിശ്വാസത്തെ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കുകയാണ് ബിജെപി ചെയ്യുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

രാമക്ഷേത്രം പണി പൂർത്തിയായിട്ടില്ല. 2025ൽ മാത്രമേ ക്ഷേത്രം പണി പൂർത്തിയാകൂ. ഉമ്മൻ ചാണ്ടി കണ്ണൂർ എയർപോർട്ട്‌ ഉദ്ഘാടനം ചെയ്ത പോലെയാണ് അയോദ്ധ്യയിലെ നാളെത്തെ പരിപാടിയെന്നും എം വി ഗോവിന്ദൻ പരിഹസിച്ചു.

ബിജെപിയുടെ പ്രവർത്തിയെയാണ് വർഗീയതയെന്ന് പറയുന്നത്. അയോദ്ധ്യയിൽ വിശ്വാസത്തെ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കുകയാണ്. രാഷ്ട്രീയവും മതവും രണ്ട് വഴിയിലൂടെ പോകണമെന്നും എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു.

അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് ജനുവരി 22നാണ് നടക്കുന്നത്. ചടങ്ങിൻ്റെ ഭാഗമായി 12 സംസ്ഥാനങ്ങളാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്തര്‍പ്രദേശ്, ഗോവ, ഹരിയാന, മധ്യപ്രദേശ്, അസം, ഒഡീഷ, ഛത്തീസ്ഗഢ്, ഗുജറാത്ത്, ത്രിപുര, മഹാരാഷ്ട്ര, രാജസ്ഥാന്‍, ഹിമാചൻ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് 22ന് പൂര്‍ണമായോ ഭാഗികമായോ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അവധി പ്രഖ്യാപിച്ചതില്‍ ഭൂരിഭാഗവും ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളാണ്.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

ബിഭവ് കുമാറിന് പിന്തുണ; ബിജെപി ആസ്ഥാനത്തേക്ക് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ മാർച്ച് ഇന്ന്

ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

SCROLL FOR NEXT