Kerala

'തളരില്ല, തളർത്താൻ പറ്റുകയും ഇല്ല'; ചിത്രയെ വിമർശിച്ച സൂരജ് സന്തോഷിന് സൈബർ ആക്രമണം; മറുപടി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ രാമമന്ത്രം ജപിക്കണമെന്നും വീടുകളില്‍ വിളക്ക് തെളിയിക്കണമെന്നും ഗായിക കെ എസ് ചിത്ര പറയുന്ന വിഡിയോ വലിയ തരത്തിലുള്ള ചർച്ചകൾക്കാണ് വഴിവച്ചിരിക്കുന്നത്. ചിത്രയെ എതിര്‍ത്തും അനുകൂലിച്ചും വാദങ്ങള്‍ ഉയര്‍ന്നു. ഗായകന്‍ സൂരജ് സന്തോഷാണ് വിമർശനം ഉന്നയിച്ച ഒരാൾ. വിഗ്രഹങ്ങള്‍ ഇനി എത്ര ഉടയാന്‍ കിടക്കുന്നു എന്നായിരുന്നു സൂരജിന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി. തുടര്‍ന്ന് സൂരജിനെതിരെയും സൈബര്‍ ആക്രമണം ഉണ്ടായി. ഇപ്പോഴിതാ അതില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സൂരജ്.

'കഴിഞ്ഞ രണ്ട് ദിവസമായി ഞാൻ നിരന്തരം സൈബർ ആക്രമണങ്ങൾക്ക് ഇരയായി. ഞാൻ നേരത്തെയും നേരിട്ടിട്ടുണ്ട്, എന്നാൽ ഇത്തവണ അത് എല്ലാ പരിധികളും കടന്ന് കൂടുതൽ ദുഷിച്ചതും അധിക്ഷേപകരവുമായി മാറിയിരിക്കുന്നു. കുറ്റക്കാർക്കെതിരെ ഞാൻ തീർച്ചയായും നിയമനടപടി സ്വീകരിക്കും. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ആളുകൾ നൽകുന്ന ശക്തമായ പിന്തുണയാണ് എനിക്ക് പ്രതീക്ഷയും ധൈര്യവും നൽകുന്നത്. നീതിക്ക് വേണ്ടി നിലകൊണ്ട നിങ്ങൾ ഓരോരുത്തർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. തളരില്ല . തളർത്താൻ പറ്റുകയും ഇല്ല'. സൂരജ് സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ.

പ്രതിസന്ധിയില്‍ വലഞ്ഞ് യാത്രക്കാര്‍; എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ ഇന്നും മുടങ്ങി

ബസും ടോറസും കൂട്ടിയിടിച്ചു, നിരവധിപേർക്ക് പരിക്ക്, ടോറസ് വെട്ടിപ്പൊളിച്ച് ഡ്രൈവറെ പുറത്തെടുത്തു

ഡൽഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിന്റെ ഇടക്കാല ജാമ്യത്തില്‍ സുപ്രിംകോടതി വിധി ഇന്ന്

'പ്രധാനമന്ത്രി ദുര്‍ബലനോ നിസ്സഹായനോ ആയ അവസ്ഥ'; മോദിയുടെ കള്ളപ്പണ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ്

മന്ത്രിയുടെ കര്‍ശന നിര്‍ദ്ദേശം; ഡ്രൈവിങ് ടെസ്റ്റുകള്‍ പുനരാരംഭിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

SCROLL FOR NEXT