Kerala

'ഭരണവും സമരവും എന്തെന്ന് പഠിപ്പിക്കാൻ എം ടി വരേണ്ടതില്ല'; വിമർശിച്ച് ജി സുധാകരൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ആലപ്പുഴ: സാഹിത്യകാരൻ എം ടി വാസുദേവന്‍ നായര്‍ക്കെ തിരെ വിമർശനവുമായി സിപിഐഎം നേതാവ് ജി സുധാകരൻ. ഭരണം കൊണ്ട് മാത്രം ഒരു പ്രശ്നവും തീരില്ല. സമരവും വേണം. ഭരണവും സമരവും എന്തെന്ന് പഠിപ്പിക്കാൻ എം ടി വരണ്ടതില്ലെന്നാണ് ജി സുധാകരൻ വിമർശിച്ചത്. എം ടി എന്തോ പറഞ്ഞപ്പോൾ ചിലർക്ക് ഭയങ്കര ഇളക്കം. ചില സാഹിത്യകാരൻമാർക്ക് ഉൾവിളിയുണ്ടായി. പറയാനുള്ളത് പറയാതെ എം ടി പറഞ്ഞപ്പോൾ പറയുന്നു. ഇതു തന്നെ ഭീരുത്വമാണെന്നാണ് സുധാകരന്റെ പരിഹാസം.

എം ടി പറഞ്ഞത് ഏറ്റു പറഞ്ഞ് സാഹിത്യകാരൻമാർ ഷോ കാണിക്കുന്നു. ഈ വിഷയത്തിൽ ടി പദ്മനാഭൻ മാത്രം പ്രതികരിച്ചില്ല. സർക്കാരിനോട് അല്ല എം ടി പറഞ്ഞത്. നേരത്തെയും ഇക്കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. എം ടി പറഞ്ഞപ്പോൾ ആറ്റം ബോംബ് വീണു എന്ന് പറഞ്ഞ് ചർച്ച ചെയ്യുന്നത് ശരിയല്ലെന്നും ജി സുധാകരൻ പറഞ്ഞു.

താൻ പറയുന്നത് അച്ചടക്ക ലംഘനമല്ല, പാർട്ടി നയങ്ങളാണ്. ആലപ്പുഴ ജില്ലയിൽ വി എസ് കഴിഞ്ഞാൽ പാർട്ടി അംഗത്വത്തിൽ സീനിയർ താനാണ്. 60 വർഷമായി തനിക്ക് പാർട്ടി അംഗത്വമുണ്ട്. വി എസ്സിന് 85 വർഷങ്ങളായുണ്ടെന്നും ജി സുധാകരൻ വ്യക്തമാക്കി.

'സ്ത്രീ വിരുദ്ധ പരാമർശം നാക്കുപിഴ', കെ കെ ശൈലജയോടും മഞ്ജുവാര്യരോടും മാപ്പ് പറഞ്ഞ് കെ എസ് ഹരിഹരൻ

അണുബോംബുണ്ടാക്കാൻ പദ്ധതിയില്ല, ഭീഷണിയെങ്കിൽ നയത്തിൽ മാറ്റം വരുത്തും; ഇറാന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത്‌ ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

കെ കെ ശൈലജയ്ക്കെതിരായ പരാമർശം; കെഎസ് ഹരിഹരനെതിരെ ഡിജിപിക്ക് പരാതി നൽകി ഡിവൈഎഫ്ഐ

ജാതി സെൻസസിലൂടെ രാജ്യത്തിന്റെ എക്സ്റേ എടുക്കും, പ്രശ്നങ്ങൾക്ക് പരിഹാരം കാണും; രാഹുൽ ഗാന്ധി

SCROLL FOR NEXT