Kerala

ഉമര്‍ ഫൈസി മുക്കം ഹൈക്കോടതിയിലേക്ക്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോഴിക്കോട്: തനിക്കെതിരെയുള്ള എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേതാവ് ഉമര്‍ ഫൈസി മുക്കം ഹൈക്കോടതിയിലേക്ക്. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്ന കേസ് നിലനില്‍ക്കില്ലെന്ന് ഉമര്‍ ഫൈസി പറഞ്ഞു. വി പി സുഹ്‌റയുടേത് മാധ്യമ ശ്രദ്ധ നേടാന്‍ വേണ്ടിയുള്ള വില കുറഞ്ഞ ഏര്‍പ്പാടാണെന്നാണ് സമസ്തയുടെ വിമര്‍ശനം. കേസ് നിയമപരമായി നേരിടുമെന്നും സമസ്ത അറിയിച്ചു.

ഉമര്‍ ഫൈസിയുടെ പ്രതികരണം ചില സ്ത്രീകളുടെ മത ചിട്ടകള്‍ പാലിക്കാതെയുള്ള നിലപാടിനെതിരെയായിരുന്നു. ഉമര്‍ ഫൈസി ചെയ്തത് പണ്ഡിതന്റെ ധര്‍മ്മം നിര്‍വ്വഹിക്കലാണ്. ധാര്‍മിക ബോധത്തോടെ ജീവിക്കുന്ന സ്ത്രീകളെ വെല്ലുവിളിക്കുന്ന സുഹ്റയുടെ നിലപാട് പ്രതിഷേധാര്‍ഹമാണ്. മുഴുവന്‍ വിശ്വാസികളുടെയും പിന്തുണ ഉമര്‍ ഫൈസിക്ക് എന്നുമുണ്ടെന്നും സമസ്ത കൂട്ടിച്ചേര്‍ത്തു.

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയെന്നാരോപിച്ച് വി പി സുഹറ നല്‍കിയ പരാതിയില്‍ നടക്കാവ് പൊലീസാണ് ഉമര്‍ ഫൈസിക്കെതിരെ കേസെടുത്തത്. റിപ്പോര്‍ട്ടര്‍ ടിവിയുടെ ക്ലോസ് എന്‍കൗണ്ടറിലാണ് വിവാദ പരാമര്‍ശം നടത്തിയത്. ഐപിസി 295എ, 298 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തട്ടവും പര്‍ദ്ദയും ഇസ്ലാമികമാണെന്നും അതിനെതിരെ ആര് പ്രതികരിച്ചാലും എതിര്‍ക്കുമെന്നുമാണ് ഉമര്‍ ഫൈസി മുക്കം പറഞ്ഞത്. മുസ്ലിം സ്ത്രീകളെ അഴിഞ്ഞാടാന്‍ വിടാന്‍ കഴിയില്ല. പഴഞ്ചന്‍ എന്ന് പറഞ്ഞാലും പ്രശ്നമില്ല. സ്ത്രീകള്‍ക്ക് അച്ചടക്കം വേണം. തട്ടം ഇടാതെ പോകുന്നത് അഴിഞ്ഞാട്ടമായി കാണുന്നതായും ഉമര്‍ ഫൈസി ക്ലോസ് എന്‍കൗണ്ടറില്‍ പറഞ്ഞിരുന്നു.

ലോകം മുഴുവന്‍ കേള്‍ക്കുന്ന രീതിയില്‍ സ്റ്റേജില്‍ കയറി എല്ലാ സ്ത്രീകളും അഴിഞ്ഞാട്ടക്കാരികളാണെന്ന് പറഞ്ഞുകഴിഞ്ഞാല്‍ അതെങ്ങനെ സഹിക്കാന്‍ സാധിക്കുമെന്നാണ് അന്ന് വി പി സുഹറ വിവാദ പരാമര്‍ശത്തോട് പ്രതികരിച്ചത്. എത്ര പേര്‍ കേള്‍ക്കുന്നതാണ്. അഴിഞ്ഞാട്ടം എന്നതിന് വലിയ അര്‍ത്ഥമുണ്ട്. മനുഷ്യര്‍ക്ക് സ്വതന്ത്രമായി ജീവിക്കാനുള്ള അവകാശമില്ലെ. വായില്‍ത്തോന്നിയതെല്ലാം വിളിച്ച് പറയാനാണോ ഇസ്ലാം പഠിപ്പിച്ചിരിക്കുന്നതെന്നും സുഹറ ചോദിച്ചിരുന്നു.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ നേതാക്കളുടെ പരസ്യ ആരോപണങ്ങള്‍: അന്വേഷണം തുടങ്ങി സിപിഐഎം

പരസ്യ ബോര്‍ഡ് തകര്‍ന്നുവീണ് 16 പേര്‍ മരിച്ച സംഭവം; പരസ്യ കമ്പനി ഉടമ ഭാവേഷ് ഭിന്‍ഡെ അറസ്റ്റില്‍

വോട്ട് രാഹുൽ ഗാന്ധിക്ക് ചെയ്യണം; റായ്ബറേലിയിലെത്തി വോട്ട് ചോദിച്ച് വയനാട് എംഎൽഎമാർ

ഒരിക്കലും ഹിന്ദു-മുസ്ലിം രാഷ്ട്രീയം കളിച്ചിട്ടില്ല, പ്രസംഗങ്ങള്‍ക്ക് വര്‍ഗീയ സ്വഭാവം നല്‍കി; മോദി

ശ്വാസകോശ അണുബാധ, ആര്‍ത്തവ തകരാറുകള്‍, ഹൈപ്പോതൈറോയിഡിസം...: കൊവാക്‌സിനും പാര്‍ശ്വഫലങ്ങളെന്ന് പഠനം

SCROLL FOR NEXT