Kerala

കേരളത്തില്‍ ബിജെപിക്ക് നേട്ടമുണ്ടാവില്ല; രാജ്യത്ത് ജനാധിപത്യഗ്യാരണ്ടി നഷ്ടമായെന്നും ജോസ് കെ മാണി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോട്ടയം: കേരളത്തില്‍ ബിജെപിക്ക് രാഷ്ട്രീയ നേട്ടമുണ്ടാവില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എംപി. കേരളത്തെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കാനാണ് ബജെപിയുടെ ശ്രമം. റബ്ബര്‍ വില വര്‍ധിപ്പിക്കാന്‍ കേന്ദ്ര സഹായം കൂടിയേ തീരൂവെന്നും ജോസ് കെ മാണി പറഞ്ഞു.

ഒരു ഭാഗത്ത് മോദിയാണ് ഗ്യാരണ്ടി എന്ന് എന്‍ഡിഎ പ്രചാരണം. മറുഭാഗത്ത് രാജ്യത്ത് ജനാധിപത്യഗ്യാരണ്ടി തന്നെ നഷ്ടമായി. ഗൗരവത്തോടെ ഇതിനെ കാണണം. ജനങ്ങളുടെ ശബ്ദം അടിച്ചമര്‍ത്തപ്പെടുകയാണെന്നും ജോസ് കെ മാണി അഭിപ്രായപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കോട്ടയം സീറ്റ് സംബന്ധിച്ച് ആദ്യം എല്‍ഡിഎഫില്‍ ചര്‍ച്ച നടക്കും. ശേഷമായിരിക്കും സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുക. സംഘടനാ പ്രവര്‍ത്തനം ശക്തമാക്കി മുന്നോട്ട് പോകുമെന്നും ജോസ് കെ മാണി പറഞ്ഞു.

ബിഷപ്പുമാര്‍ക്കെതിരായ സജി ചെറിയാന്റെ പരാമര്‍ശം തിരുത്താന്‍ നടപടി വേണമെന്ന് മുന്നണിയെ അറിയിച്ചിരുന്നു. വിഷയത്തില്‍ കേരള കോണ്‍ഗ്രസ് ഇടപെട്ടു. സഭകളുമായി കേരളകോണ്‍ഗ്രസിന് നല്ല ബന്ധമാണ്. സര്‍ക്കാരും സഭകളുമായും നല്ല ബന്ധമാണ് തുടരുന്നതെന്നും ജോസ് കെ മാണി കൂട്ടിച്ചേര്‍ത്തു.

ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം,2027ല്‍ രാജ്യസഭ സീറ്റ്; കേരള കോണ്‍ഗ്രസ് എമ്മിന് വാഗ്ദാനം

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

നവ വധുവിന് രാഹുല്‍ നിര്‍ബന്ധിച്ച് മദ്യം നൽകിയെന്ന് മൊഴി; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

സമസ്തയുമായുള്ള ഭിന്നത ചര്‍ച്ചയാകും; മുസ്‌ലീം ലീഗ് സംസ്ഥാന കമ്മിറ്റി യോഗം നാളെ

അവകാശവാദവുമായി ആര്‍ജെഡിയും; രാജ്യസഭാ സീറ്റ് വിഭജനം എല്‍ഡിഎഫില്‍ കീറാമുട്ടിയാകും

SCROLL FOR NEXT