Kerala

അതുക്കും മേലെ; പുതുവർഷം റെക്കോർഡ് മദ്യവില്‍പ്പന, കണക്ക്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: ക്രിസ്മസ്-പുതുവർഷ മദ്യ വിൽപ്പനയിൽ സംസ്ഥാനത്ത് ഇത്തവണയും റെക്കോർഡ് വിൽപന. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 543 കോടി രൂപയുടെ മദ്യമാണ് വിറ്റത്. ഡിസംബർ 31 ന് മാത്രം വിറ്റത് 94.54 കോടി രൂപയുടെ മ​ദ്യമാണ്. തിരുവനന്തപുരം പവർ ഹൗസ് റോ‍ഡിലെ ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റത്. ഇവിടെ 1.02 കോടി രൂപയുടെ മദ്യം വിറ്റു.

എറണാകുളം രവിപുരത്ത് 77 ലക്ഷം രൂപയുടെ മദ്യവും ഇരിങ്ങാലക്കുടയിൽ 76 ലക്ഷം, കൊല്ലം ആശ്രാമം73 ലക്ഷം, പയ്യന്നൂര്‍ 71 ലക്ഷം രൂപയുടെയും വില്‍പ്പന നടന്നു. ഡിസംബർ 22 മുതൽ 31 വരെയുളള പത്ത് ദിവസത്തെ വിൽപ്പനയെയാണ് ക്രിസ്മസ് പുതുവത്സര വിൽപ്പനയായി കണക്കാക്കുന്നത്. ഡിസംബർ 24 ന് 70.73 കോടി, ഡിസംബര്‍ 24 ന് 70.73 കോടി, ഡിസംബര്‍ 22, 23 ദിവസങ്ങളില്‍ 84.04 കോടി രൂപയുടെ മദ്യ വില്‍പ്പനയുണ്ടായി.

2022 നെ അപേക്ഷിച്ച് 26.87 കോടി രൂപയുടെ അധിക വിൽപ്പനയാണ് ബെവ്കോ വഴി നടന്നത്. കഴിഞ്ഞ വർഷം 516.26 കോടി രൂപയുടെ വില്‍പ്പനയായിരുന്നു നടന്നിരുന്നത്. 2022 ഡിസംബർ 31ന് 93.33 കോടിയുടെ വിൽപ്പനയാണ് നടന്നത്. ആകെ ലഭിച്ച 543.13 കോടി രൂപയുടെ 90 ശതമാനവും നികുതിയായി സർക്കാരിന് ലഭിക്കും. ഇത് ഏകദേശം 490 കോടി രൂപ വരും.

കേരളത്തില്‍ ആരോഗ്യമേഖല കുത്തഴിഞ്ഞ നിലയില്‍, മുഖ്യമന്ത്രി മറുപടി പറയണം; കെ സുരേന്ദ്രന്‍

അമീബിക് മസ്തിഷ്‌കജ്വരം: ആശങ്കയൊഴിയുന്നു, നിരീക്ഷണത്തിലുള്ള മൂന്ന് കുട്ടികളുടെ ഫലം നെഗറ്റീവ്

ആം ആദ്മി എംപി സ്വാതി മലിവാളിനെതിരായ അതിക്രമം; മൈക്ക് മാറ്റിവെച്ച്, മൗനം പാലിച്ച് കെജ്‌രിവാള്‍

'സീതാമാർഹിയിൽ സീതാക്ഷേത്രം പണിയും': പ്രഖ്യാപനവുമായി അമിത് ഷാ

കെജ്‌രിവാളിൻ്റെ തിരഞ്ഞെടുപ്പ് പ്രസംഗത്തിനെതിരെ ഇഡി; പരിഗണിക്കാനാവില്ലെന്ന് കോടതി

SCROLL FOR NEXT