Kerala

മെമ്മറി കാർഡ് പരിശോധിച്ചതാരെന്ന് കണ്ടെത്തണം; കോടതിക്ക് അതിജീവിതയുടെ കത്ത്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡിൽ നിയമവിരുദ്ധ പരിശോധന നടത്തിയെന്ന ആരോപണത്തിൽ അതിജീവിത കോടതിക്ക് കത്ത് നൽകി. വിചാരണ കോടതിക്കാണ് കത്ത് നൽകിയത്. മെമ്മറി കാർഡ് പരിശോധിച്ചത് ആരാണെന്ന് കണ്ടെത്തണമെന്ന് അതിജീവിത കത്തിൽ ആവശ്യപ്പെട്ടു. കേസ് നീതിപൂർവ്വമായി അന്വേഷിക്കണമെന്നും വിവോ ഫോണിന്റെ ഉടമയെ കണ്ടെത്തണമെന്നും അതിജീവിത ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

മുമ്പ് മെമ്മറി കാർഡ് പരിശോധനയിൽ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കോടതിയിൽ സൂക്ഷിച്ച മെമ്മറി കാർഡിലെ ദൃശ്യങ്ങൾ അനധികൃതമായി കണ്ടിട്ടുണ്ടെന്നും അവ പകര്‍ത്തിയിട്ടുണ്ടെന്നും കൈമാറ്റം ചെയ്തിട്ടുണ്ടെന്നുമായിരുന്നു അതിജീവിത കോടതയിൽ ഉന്നയിച്ച വാദം.

തിരുവനന്തപുരം ഫൊറൻസിക് ലാബിൽ നടത്തിയ പരിശോധനയിൽ മെമ്മറി കാർഡിന്റെ ഹാഷ് വാല്യുവിൽ മാറ്റം വന്നതായി കണ്ടതിനെത്തുടർന്നാണ് അതിജീവിത അന്വേഷണം ആവശ്യപ്പെട്ടത്. ഈ മാസം ഏഴിന് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഒരു മാസത്തിനകം അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകാനാണ് ഹൈക്കോടതി നിർദേശിച്ചത്.

സുവര്‍ണ നേട്ടം; ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സില്‍ നീരജ് ചോപ്രയ്ക്ക് സ്വര്‍ണം

സ്ലോവാക്യന്‍ പ്രധാനമന്ത്രി റോബര്‍ട്ട് ഫിക്കോയ്ക്ക് വെടിയേറ്റു; ആരോഗ്യനില ഗുരുതരമെന്ന് റിപ്പോർട്ട്

സുപ്രീംകോടതിയിൽ സ്‌റ്റേ ഹർജി നിലനിൽക്കെ പൗരത്വ സർട്ടിഫിക്കറ്റ്; നിയമനടപടിക്കൊരുങ്ങി മുസ്ലിം ലീഗ്

കെ എസ് ഹരിഹരനെ ഭീഷണിപ്പെടുത്തിയ കേസില്‍ ആറു പേര്‍ അറസ്റ്റില്‍

കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നല്ല സംരക്ഷണം ഇടതുപക്ഷം നല്‍കുന്നുണ്ട്; റോഷി അഗസ്റ്റിന്‍

SCROLL FOR NEXT