Kerala

എൻഡോസൾഫാൻ കുഴിച്ചുമൂടിയത് അശാസ്ത്രീയമായെന്ന പരാതി; മലിനീകരണ ബോർഡുകൾക്ക് ഹരിത ട്രിബ്യൂണൽ നോട്ടീസ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കാസർകോട്: കാസർകോട് മിഞ്ചി പദവിൽ എൻഡോസൾഫാൻ കുഴിച്ചുമൂടിയത് അശാസ്ത്രീയമായ രീതിയിലാണെന്ന പരാതിയിൽ കേന്ദ്ര, സംസ്ഥാന മലിനീകരണ ബോർഡുകൾക്ക് ദേശീയ ഹരിത ട്രിബ്യൂണലിന്റെ നോട്ടീസ്. ജനുവരി രണ്ടിനകം വിദഗ്ധ സമിതി പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി. ഇതിന്റെ ഭാഗമായി ഡൽഹിയിൽ നിന്നും കേന്ദ്ര സംഘം നാളെ കാസർകോട് ജില്ലയിൽ എത്തും. ഉഡുപ്പിയിലെ മനുഷ്യാവകാശ പ്രവർത്തകൻ ഡോ. രവീന്ദ്രനാഥ് ഷാൻഭോഗ് നൽകിയ പരാതിയിലാണ് നടപടി. കാലക്രമേണ ഭൂഗർഭ ജലത്തിൽ എൻഡോസൾഫാൻ സാന്നിധ്യം ഉണ്ടാകുമെന്നാണ് പരാതിയിലെ വാദം.

അതേസമയം എന്‍ഡോസള്‍ഫാന്‍ കുഴിച്ചുമൂടിയതിനെതിരെ 2006 ലും 2014 ലും കാസര്‍കോട് വ്യാപക പ്രതിഷേധങ്ങള്‍ നടന്നിരുന്നു. എന്‍ഡോസള്‍ഫാന്‍ കുഴിച്ചുമൂടിയത് മൂലം കീടനാശിനിയുടെ സാന്നിധ്യം ഭൂഗര്‍ഭജലത്തില്‍ ഉള്‍പ്പെടെ ഉണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. പിന്നാലെ സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദ്ധ സമിതികളുടെ അന്വേഷണത്തില്‍ കീടനാശിനിയുടെ സാന്നിധ്യം കണ്ടെത്തിയില്ല. 2000ൽ കാസർകോട് എൻഡോസൾഫാൻ നിരോധനം ഏർ‌പ്പെടുത്തിയ ഘട്ടത്തിലാണ് പ്ലാന്റേഷൻ കോർപറേഷൻ ജീവനക്കാർ അതിർത്തി​ഗ്രാമമായ മിഞ്ചിപദവിൽ എൻഡോസൾഫാൻ കുഴിച്ചുമൂടിയത്.

'എല്ലാവരും ഡ്യൂട്ടിയില്‍ കയറി'; വിശദീകരണവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാര്‍

ഖാര്‍ഗെ സഞ്ചരിച്ച ഹെലികോപ്റ്ററില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധന; നിര്‍ഭാഗ്യകരമെന്ന് കോണ്‍ഗ്രസ്

ഹമാസ് ബന്ദികളെ വിട്ടയയ്ക്കൂ, വെടിനിർത്തൽ നാളെത്തന്നെ സാധ്യം: ജോ ബൈഡൻ

'പരിപാടി കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ വിയോജിപ്പ് അറിയിച്ചു'; ഹരിഹരന്റെ പരാമര്‍ശത്തില്‍ വി ഡി സതീശന്‍

'സ്ത്രീവിരുദ്ധ പരാമര്‍ശം അംഗീകരിക്കില്ല'; ഹരിഹരനെ തള്ളി കെ കെ രമ

SCROLL FOR NEXT