Kerala

ജെഡിഎസ് കേരള ഘടകം ഒറ്റയ്ക്ക് നിൽക്കും; ചിഹ്നം, കൊടി തീരുമാനമായില്ല

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: ഒറ്റയ്ക്ക് നിൽക്കാൻ തീരുമാനിച്ച് ജെഡിഎസ് കേരള ഘടകം. സംസ്ഥാന നേതൃയോഗത്തിലാണ് തീരുമാനം. ​എച്ച് ഡി ദേവഗൗഡ വിഭാഗവുമായും സി കെ നാണു വിഭാഗവുമായും ബന്ധം വേണ്ടെന്നാണ് സംസ്ഥാന നേതൃയോ​ഗത്തിലെ തീരുമാനം. മറ്റ് ജനതാ പാർട്ടികളുമായി ലയിക്കുന്നത് പരിഗണിക്കും. സി കെ നാണു വിഭാഗവുമായി ബന്ധമില്ല, നാണുവിൻെറ നീക്കങ്ങൾ ഏകപക്ഷീയമെന്നും നേതൃയോ​ഗം വിമർശിച്ചു.

ഒറ്റയ്ക്ക് നിൽക്കാൻ തീരുമാനിച്ചെങ്കിലും ചിഹ്നത്തിന്റെയും കൊടിയുടെയും കാര്യത്തിൽ തീരുമാനമായിട്ടില്ല. ഇക്കാര്യത്തിൽ പിന്നീടാകും തീരുമാനമെടുക്കുകയുള്ളു എന്ന് മാത്യു ടി തോമസ് വ്യക്തമാക്കി.

2006ൽ ബിജെപിയുമായുള്ള ബന്ധത്തിൻെറ പേരിൽ ബന്ധം വിഛേദിച്ചപ്പോൾ ചിഹ്നവും കൊടിയും മാറ്റിയിരുന്നില്ലെന്നും മാത്യു ടി തോമസ് പറഞ്ഞു. കർണാടകയിൽ ജെഡിഎസ് ബിജെപി സഹകരണം ഉളളപ്പോഴാണ് അതേ ചിഹ്നത്തിൽ കേരളത്തിൽ മത്സരിച്ചത്. അന്ന് എട്ട് സീറ്റിൽ മത്സരിച്ച് അഞ്ച് സീറ്റിൽ വിജയിച്ചിരുന്നുവെന്നും മാത്യു ടി തോമസ് കൂട്ടിച്ചേർത്തു.

നാളെയും മഴ തുടരും; മലവെള്ളപ്പാച്ചിലിന് സാധ്യതയുള്ള ഇടങ്ങളിൽ പോകരുത്, മുന്നറിയിപ്പ്

തലയെണ്ണലിലും തട്ടിപ്പ്; ഇല്ലാത്ത 221 കുട്ടികൾ ഉണ്ടെന്ന കള്ളക്കണക്ക് ഉണ്ടാക്കി മാനേജർ വിസി പ്രവീൺ

'യുവതി മർദ്ദനത്തിന് ഇരയായി'; പന്തീരാങ്കാവ് കേസിൽ ഗാർഹിക പീഡനമുണ്ടായതായി യുവതിയെ ചികിത്സിച്ച ഡോക്ടർ

GST എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ 'പഞ്ചനക്ഷത്ര പരിശീലനം';സാമ്പത്തിക പ്രതിസന്ധിക്കിടെ ധൂര്‍ത്ത്

അവയവക്കടത്ത് കേസ്: പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

SCROLL FOR NEXT