Kerala

ഗാന്ധി പ്രതിമയെ കറുത്ത കണ്ണട ധരിപ്പിച്ച സംഭവം: നേതാവിനെ ഒരു മാസം മുമ്പ് പുറത്താക്കിയതെന്ന് എസ്എഫ്ഐ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ആലുവ: രാഷ്ട്രപിതാവിനെ വിദ്യാർത്ഥി നേതാവ് അപമാനിച്ചതിൽ പ്രതികരിച്ച് എസ്എഫ്ഐ. രാഷ്ട്രപിതാവിന്റെ പ്രതിമയിൽ കറുത്ത കണ്ണട ധരിപ്പിച്ച അദീൻ നാസറിനെ ഒരുമാസം മുൻപ് യൂണിറ്റ് സെക്രട്ടറി സ്ഥാനത്തുനിന്ന് പുറത്താക്കിയിരുന്നെന്ന് എസ്എഫ്ഐ ആലുവ ഏരിയ കമ്മിറ്റി വ്യക്തമാക്കി. ‌

ആലുവ ചൂണ്ടി ഭാരത് മാതാ ലോ കോളേജിലാണ് അദീൻ നാസർ ​ഗാന്ധി പ്രതിമയിൽ കറുത്ത കണ്ണട വെച്ചത്. ക്രിസ്മസ് ആഘോഷത്തിനിടെയായിരുന്നു കോളേജിലെ മഹാത്മാഗാന്ധി പ്രതിമയിൽ അദീൻ കറുത്ത കണ്ണട ധരിപ്പിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

ഇതിനെതിരെ കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി അൽ അമീനാണ് പരാതി നൽകിയത്. രാഷ്ട്രപിതാവിനെ പൊതുമധ്യത്തിൽ അപമാനിച്ചതിന് കർശന നടപടി വേണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിരുന്നു.

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

വിവാദങ്ങള്‍ മാത്രം, പ്രവര്‍ത്തന മികവില്ല; കെ സുധാകരനെതിരെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാറിൽ രക്തക്കറ, പെൺകുട്ടിയുടേതെന്ന് പൊലീസ്, കാർ കസ്റ്റഡിയിൽ

പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി

കനത്ത മഴ; തിരുവനന്തപുരത്ത് വെള്ളക്കെട്ട് രൂക്ഷം, പുറത്തിറങ്ങാനാകാതെ വീട്ടുകാര്‍

SCROLL FOR NEXT