Kerala

'ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കാൻ എസ്എഫ്ഐയ്ക്ക് അവകാശമുണ്ട്'; ​ഗവർണർക്കെതിരെ എ എൻ ഷംസീർ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോഴിക്കോട്: ചരിത്രം അറിഞ്ഞിരുന്നുവെങ്കിൽ എസ്എഫ്ഐയെ ഗവർണർ ക്രിമിനലുകൾ എന്ന് വിളിക്കില്ലായിരുന്നുവെന്ന് സ്പീക്കർ എ എൻ ഷംസീർ. കാലിക്കറ്റ് സർവ്വകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ പ്രവർത്തകരെ ക്രിമിനലുകൾ എന്ന് വിളിച്ചതിൽ ഗവർണർക്കെതിരെ സംസാരിക്കുകയായിരുന്നു എ എൻ ഷംസീർ.

എസ്എഫ്ഐ പ്രവർത്തകർക്ക് ഗവർണറുടെ പേരക്കുട്ടികളുടെ പ്രായമാണ്. ​ഗവർണർക്കെതിരെ എസ്എഫ്ഐയുടേത് സ്വാഭാവിക പ്രതിഷേധമാണ്. ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കാൻ എസ്എഫ്ഐയ്ക്ക് അവകാശമുണ്ടെന്നും അതിൻ്റെ സ്പിരിറ്റിൽ കണ്ടാൽ മതിയെന്നും ഷംസീർ പറഞ്ഞു.

കേരളത്തിലെ സർവ്വകലാശാലയിൽ ​ഗവർണറെ പ്രവേശിപ്പിക്കില്ലെന്ന് എസ്എഫ്ഐ വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെ കോഴിക്കോട് ​ഗസ്റ്റ് ഹൗസിൽ താമസിക്കാൻ തീരുമാനിച്ച ​ഗവർണർ താമസം കാലിക്കറ്റ് സർവ്വകലാശാല ക്യാമ്പസിലെ ​ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ ഗവര്‍ണറെ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്ന് ആഹ്വാനം ചെയ്ത് എസ്എഫ്ഐ ഇന്നലെ ക്യാമ്പസിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

ഇത് അക്രമാസക്തമായി. ​'ഗവർണർ ​ഗോ ബാക്ക്' മു​ദ്രാവാക്യങ്ങളുമായായിരുന്നു പ്രതിഷേധം. ക്യാമ്പസിലു‌ടനീളം ​ഗവർണർ ​ഗോ ബാക്ക് ബാനറുകളും എസ്എഫ്ഐ ഉയർത്തിയിട്ടുണ്ട്. ഇതിന് പിന്നാലെ എസ്എഫ്ഐ പ്രവർത്തകരെ വീണ്ടും ​ഗവർണർ ക്രിമിനലുകൾ എന്ന് വിളിച്ചിരുന്നു. ഇതിനെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കം രം​ഗത്തെത്തിയിരിക്കുകയാണ്.

എയർ ഇന്ത്യ എക്സ്‍പ്രസ് പ്രതിസന്ധിക്ക് പരിഹാരം; ക്യാബിൻ ക്രൂ സമരം അവസാനിപ്പിച്ചു

സംസ്ഥാനത്ത് ലോഡ് ഷെഡ്‌ഡിങ് ഉണ്ടാകില്ല; മേഖല നിയന്ത്രണം ഫലം കണ്ടെന്ന് കെഎസ്ഇബി

ഹയർ സെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു; 78.69 ശതമാനം വിജയം

ദില്ലി മദ്യനയക്കേസ്: കെജ്‍രിവാൾ സ്ഥാനാർത്ഥിയല്ല, ജാമ്യം നൽകുന്നതിനെതിരെ ഇഡി സുപ്രീം കോടതിയിൽ

ബിജെപിക്ക് ഭൂരിപക്ഷമില്ല, ഹരിയാനയിൽ വിശ്വാസവോട്ടെടുപ്പ് വേണമെന്ന് ജെജെപി; ഗവർണർക്ക് കത്ത്

SCROLL FOR NEXT