Kerala

'ആർക്കും പരാതിയുമായി ചെല്ലാം';കഴമ്പ് ഉണ്ടെങ്കിൽ വകുപ്പ് മന്ത്രി നടപടി സ്വീകരിക്കട്ടെ എന്ന് രഞ്ജിത്ത്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: ച‌ലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് താൻ മാറണമെന്ന് ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെട്ടുവെങ്കിൽ അത് ഗൗരവമുള്ള വിഷയമാണെന്ന് സംവിധായകൻ രഞ്ജിത്ത്. തനിക്കെതിരെ ആർക്കും പരാതി നൽകാനുളള സ്വാതന്ത്ര്യമുണ്ട്. പരാതിയിൽ കഴമ്പ് ഉണ്ടെങ്കിൽ വകുപ്പ് മന്ത്രി നടപടി സ്വീകരിക്കട്ടെ എന്നും രഞ്ജിത്ത് പറഞ്ഞു.

'അവരുടെ കയ്യിൽ തെളിവ് ഉണ്ടെങ്കിൽ ബോധ്യപ്പെടുത്താൻ സംവിധാനം ഉണ്ട്. ആർക്കും പരാതിയുമായി ചെല്ലാം. ഭൂരിപക്ഷത്തെ മുഖവിലയ്ക്ക് എടുത്ത് സാംസ്കാരിക സഹകരണ വകുപ്പ് മന്ത്രി തീരുമാനം പ്രഖ്യാപിക്കും. പരാതി ലഭിച്ചാൽ മന്ത്രി എൻ്റെ വിശദീകരണം തേടും. ഞാൻ എനിക്ക് പറയാൻ ഉള്ളത് പറയും,' രഞ്ജിത്ത് വ്യക്തമാക്കി.

രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് അക്കാദമി അം​ഗങ്ങള്‍ സർക്കാരിന് പരാതി നൽകിയതിന് പിന്നാലെയാണ് രഞ്ജിത്തിന്റെ പ്രതികരണം. ഐഎഫ്എഫ്കെയ്ക്കിടെ ഒമ്പത് അംഗങ്ങള്‍ സമാന്തരയോഗം ചേർന്നിരുന്നു. രഞ്ജിത്തിനെതിരെ നടപടി എടുക്കണം എന്നാണ് ഇവരുടെ ആവശ്യം. രഞ്ജിത്തിന്റെ ഏകധിപത്യമാണ് നടക്കുന്നത്. അടിക്കടി ഉണ്ടാക്കുന്ന വിവാദ പരാമർശം ചലച്ചിത്ര അക്കാദമിക്ക് തന്നെ അവമതിപ്പ് ഉണ്ടാക്കുന്നു. ഇതെല്ലാം ചൂണ്ടിക്കാണിച്ചാണ് നടപടി വേണമെന്ന് ആവശ്യപ്പെട്ട് പരാതി നൽകിയിരിക്കുന്നത്. മനോജ് കാന, എൻ അരുൺ, മമ്മി സെഞ്ച്വറി, കുക്കു പരമേശ്വരൻ, പ്രകാശ് ശ്രീധർ, ഷൈബു മുണ്ടയ്ക്കൽ (വിസ്മയ), അഭിനേതാവ് ജോബി, സിബി, സന്തോഷ് എന്നിവരാണ് സമാന്തര യോഗം ചേർന്നത്.

നടന്‍ ഭീമന്‍ രഘുവിനെതിരെയും സംവിധായകന്‍ ഡോ. ബിജുവിനെതിരെയും രഞ്ജിത്ത് നടത്തിയ പരമാര്‍ശങ്ങള്‍ വിവാദമായിരുന്നു. കഴിഞ്ഞ ദിവസം ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തില്‍ സംവിധായകന്‍ ഡോ. ബിജുവിന് എതിരെ രഞ്ജിത്ത് നടത്തിയ പരാമർശം വിവാദമായിരുന്നു. 'അദൃശ്യജാലകങ്ങൾ’ എന്ന സിനിമ തിയറ്ററിൽ റിലീസ് ചെയ്തപ്പോൾ ആളുകൾ കയറിയില്ലെന്നും ഇവിടെയാണ് ഡോക്ടർ ബിജുവൊക്കെ സ്വന്തം റെലവൻസ് എന്താണ് എന്ന് ആലോചിക്കേണ്ടതെന്നുമായിരുന്നു രഞ്ജിത്തിന്‍റെ പരാമര്‍ശം.

പിന്നാലെ രഞ്ജിത്തിന് മറുപടിയുമായി ഡോ. ബിജുവും രംഗത്തെത്തി. ‘തിയേറ്ററിൽ ആളെ കൂട്ടുന്നത് മാത്രമാണ് സിനിമ എന്ന താങ്കളുടെ ബോധം തിരുത്താൻ ഞാൻ ആളല്ല. കേരളത്തിനും ഗോവയ്ക്കും അപ്പുറം ലോകത്തൊരിടത്തും പേരിനെങ്കിലും ഒരു ചലച്ചിത്ര മേളയിൽ പോലും പങ്കെടുത്തിട്ടില്ലാത്ത താങ്കളോട് രാജ്യാന്തര ചലച്ചിത്ര മേളകളെപറ്റിയും തിയേറ്ററിലെ ആൾക്കൂട്ടത്തിനപ്പുറം സിനിമയുടെ ഫോമിനെ പറ്റിയും ഒക്കെ പറയുന്നത് വ്യർഥമാണ്,' എന്നായിരുന്നു ഡോ. ബിജുവിന്റെ പ്രതികരണം.

കേരള ചലച്ചിത്ര അക്കാദമി വികസന കോ‍ർപ്പറേഷൻ മെമ്പർ സ്ഥാനം ഡോ. ബിജു രാജിവെച്ചിരുന്നു. ജോലി കാരണം തിരക്കിലായതിനാലാണ് രാജിയെന്ന് ബിജുവിന്റെ പ്രതികരണം. രഞ്ജിത്തുമായി തര്‍ക്കം നിലനില്‍ക്കേയായിരുന്നു രാജി. ഇതെല്ലാം ചലച്ചിത്ര അക്കാദമിയിലെ ഭിന്നത രൂക്ഷമാക്കുന്നതിലേക്കാണ് നയിച്ചത്.

അഞ്ചാംഘട്ട വിധിയെഴുത്തിന് രാജ്യം; മത്സരം നടക്കുന്ന 49 മണ്ഡലങ്ങളിൽ ഭൂരിപക്ഷവും ബിജെപിയുടെ കൈവശം

തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ബിജെപി എംപി തൃണമൂലില്‍ ചേര്‍ന്നു; തിരിച്ചടി

ഇറാന്‍ പ്രസിഡന്റിന്റെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു

നിമിഷപ്രിയയുടെ മോചനം; ഗോത്ര തലവന് മെഷീന്‍ ഗണ്ണും ലാന്‍ഡ് റോവറും നല്‍കാന്‍ 38 ലക്ഷം; പ്രതിസന്ധി

'മഹാലക്ഷ്മി സ്‌കീം' ആയുധമാക്കി കോണ്‍ഗ്രസ്; 40 ലക്ഷം ലഘുലേഖകള്‍ വിതരണത്തിന്

SCROLL FOR NEXT