Kerala

ചെരിപ്പ് കൊണ്ട് നവകേരള സദസ്സിനെ നേരിടുന്നവർ ഏത് ലോകത്താണ് ജീവിക്കുന്നത്: പി പ്രസാദ്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തൊടുപുഴ: ഷൂ ഉപയോഗിച്ചുള്ള പ്രതിഷേധത്തിൽ കോൺഗ്രസിനെതിരെ വിമർശനവുമായി മന്ത്രി പി പ്രസാദ്. പ്രതിപക്ഷം നവകേരള സദസ്സിനെ നേരിടുന്നത് ചെരിപ്പുകൊണ്ടാണെന്നും ഇത് പക്വതയില്ലാത്ത നടപടിയാണെന്നും മന്ത്രിയുടെ വിമർശനം. ചെരിപ്പ് കൊണ്ട് നവകേരള സദസ്സിനെ നേരിടുന്നവർ ഏത് ലോകത്താണ് ജീവിക്കുന്നതെന്ന് ജനങ്ങൾ വിലയിരുത്തട്ടെയെന്നും മന്ത്രി നവകേരള സദസ്സ് വേദിയിൽ പറഞ്ഞു.

കോൺഗ്രസിന് വലിയ പാരമ്പര്യം ഉണ്ട്. ഗാന്ധിജിക്ക് ഉപ്പ്‌ സമരായുധമായിരുന്നു. ആ സ്ഥിതി മാറി കോൺഗ്രസ് ചെരിപ്പിനെ സമരായുധമാക്കുന്നത് ലജ്ജാവഹം. കോൺഗ്രസിന്റെ തകർച്ചയാണ് ഇത് തെളിയിക്കുന്നത്. ചെരിപ്പിൽ പ്രതീക്ഷയർപ്പിച്ചു നിൽക്കുന്ന കോൺഗ്രസിനെയും, ജനത്തിൽ വിശ്വസമർപ്പിച്ചു നിൽക്കുന്ന എൽ ഡി എഫിനെയുമാണ് കേരളം കാണുന്നത്. ഇത് അറ്റകൈ പ്രയോഗമാണ് . കേരള രാഷ്ട്രീയത്തിലെ മാലിന്യമായി യു ഡി എഫും കോൺഗ്രസ്സും മാറിത്തീരുന്നതിന്റെ സൂചനയാണിത്. ഇത് രാഷ്ട്രീയ പാപ്പരത്തത്തിന്റെ ഉദാഹരണമാണെന്നും പി പ്രസാദ് വിമർശിച്ചു.

അതേസമയം, സംസ്ഥാനത്തിന്റെ പൊതുവായ പ്രശ്നങ്ങൾ അവതരിപ്പിക്കാനാണ് നവകേരള സദസ്സ് നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇത് ആർക്കും എതിരായ പരിപാടി അല്ല. ജനങ്ങൾക്ക് വേണ്ടിയുള്ള പരിപാടിയാണ്. നാട് എല്ലാ മേഖലയിലും കൂടുതൽ പുരോഗതി നേടേണ്ടതുണ്ട്. നാടിന്റെ പുരോഗതി തടയുന്നതാണ് കേന്ദ്രനടപടി. പ്രതിപക്ഷത്തിന്റെ ബഹിഷ്ക്കരണം എന്തിനാണെന്ന് അവർക്ക് തന്നെ അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വാതി മലിവാളിനെതിരായ ആക്രമണം; ഡല്‍ഹി പൊലീസ് അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലെത്തി

അതിതീവ്ര മഴയ്ക്ക് സാധ്യത; റെഡ് അലേര്‍ട്ട് നാല് ജില്ലകളില്‍, മൂന്നിടത്ത് ഓറഞ്ച്

തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തെപ്പറ്റി പാര്‍ട്ടിക്കകത്ത് ചര്‍ച്ച ചെയ്തിട്ടില്ല; എ കെ ശശീന്ദ്രന്‍

തൃശ്ശൂരിൽ വൻ വിദ്യാഭ്യാസ കൊള്ള; സ്കൂൾ മാനേജ‍ർ ലക്ഷങ്ങൾ വാങ്ങി പറ്റിച്ചു, ഒടുവിൽ അധ്യാപക‍ർ തെരുവിൽ

'ഒരു കെജ്‌രിവാളിനെ അറസ്റ്റ് ചെയ്താൽ 100 കെജ്‌രിവാൾ ജന്മമെടുക്കും'; എഎപി മാർച്ച് തടഞ്ഞ് പൊലീസ്

SCROLL FOR NEXT