Kerala

'ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തീരാ നാഷ്ടം'; കാനത്തിന്റെ വിയോഗത്തിൽ സ്പീക്കർ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: കാനം രാജേന്ദ്രന്റെ വിയോഗം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് തീരാ നഷ്ടമെന്ന് സ്പീക്കർ എ എൻ ഷംസീർ. കുടുംബത്തിന്റെയും പാർട്ടി പ്രവർത്തകരുടെയും വേദനയിൽ പങ്കുചേരുന്നുവെന്നും എ എൻ ഷംസീർ പറഞ്ഞു.

അന്തരിച്ച സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. രാവിലെ കൊച്ചി അമൃത ആശുപത്രിയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലേക്ക് കൊണ്ട് പോകും. എയർ ആംബുലൻസിലാണ് തിരുവനന്തപുരത്ത് എത്തിക്കുക. ജഗതിയിലെ വീട്ടിലും പാർട്ടി ആസ്ഥാനത്തും പൊതുദർശനം ഉണ്ടാകും. ഉച്ചയോടെ റോഡ് മാർഗം വിലാപ യാത്രയായി കോട്ടയത്ത് എത്തിക്കും.

സിപിഐ ജില്ലാ കൗൺസിൽ ഓഫീസിലെ പൊതുദർശനത്തിന് ശേഷം വാഴൂരിലെ വീട്ടിൽ എത്തിക്കും. നാളെ രാവിലെ 11 മണിക്ക് ആണ് സംസ്കാര ചടങ്ങുകൾ. കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് ഇന്നത്തെ നവകേരള സദസ്സ് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. സംസ്കാര ചടങ്ങുകൾക്ക് ശേഷം നാളെ ഉച്ചയോടെ നവകേരള സദസ്സ് പുനരാരംഭിക്കും.

കെ എസ് ഹരിഹരനെതിരെ കേസെടുത്ത് പൊലീസ്; നടപടി കെ കെ ശൈലജയ്ക്കെതിരായ സ്ത്രീ വിരുദ്ധ പരാമ‍ർശത്തിൽ

രാജ്മോഹൻ ഉണ്ണിത്താനെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ

കെ എസ് ഹരിഹരന്റെ വീട്ടിലേക്ക് സ്ഫോടക വസ്തുവെറിഞ്ഞു

'സ്ത്രീ വിരുദ്ധ പരാമർശം നാക്കുപിഴ', കെ കെ ശൈലജയോടും മഞ്ജുവാര്യരോടും മാപ്പ് പറഞ്ഞ് കെ എസ് ഹരിഹരൻ

അണുബോംബുണ്ടാക്കാൻ പദ്ധതിയില്ല, ഭീഷണിയെങ്കിൽ നയത്തിൽ മാറ്റം വരുത്തും; ഇറാന്റെ മുന്നറിയിപ്പ്

SCROLL FOR NEXT