Kerala

ഇവിടെ താമസിക്കുന്നവർ ഇവിടെ താമസിക്കും; വനംവകുപ്പ് വിജ്ഞാപനത്തിനെതിരെ എം എം മണി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

അടിമാലി: ചിന്നക്കനാലിലെ 364.39 ഹെക്ടര്‍, റിസര്‍വ് വനമാക്കിയ വനംവകുപ്പ് വിജ്ഞാപനത്തിനെതിരെ എം എം മണി. ഒരു വിജ്ഞാപനവും അംഗീകരിക്കില്ലെന്നും, നടപടികളുമായി വനം വകുപ്പ് മുന്നോട്ട് പോയാൽ ജനങ്ങൾ നേരിടുമെന്നും എം എം മണി പറഞ്ഞു. പാപ്പാത്തി ചോല, സൂര്യനെല്ലി എന്നിവിടങ്ങളിലെ ഭൂമി അടക്കം റിസർവ് ഭൂമിയാക്കുമെന്നായിരുന്നു വനംവകുപ്പിന്റെ വിജ്ഞാപനം. വനം വകുപ്പ് ഇറങ്ങി നടക്കണോ എന്ന് നാട്ടുകാർ തീരുമാനിക്കുമെന്നും, വിജ്ഞാപനം മടക്കി പോക്കറ്റിൽ വച്ചാൽ മതിയെന്നും എം എം മണി പറഞ്ഞു. വിജ്ഞാപനം പിൻവലിക്കണമെന്നും, ഇക്കാര്യത്തിൽ എല്ലാ കക്ഷികളും ഒറ്റക്കെട്ടെന്നും പറഞ്ഞ എം എം മണി, നടപടികളുമായി മുമ്പോട്ട് പോയാൽ ജനങ്ങൾ നേരിടുമെന്നും കൂട്ടിച്ചേർത്തു.

ജില്ലയിലാകെ ജനങ്ങളെ അണിനിരത്തി ചെറുക്കും, ഈ സമരത്തിന് ഒപ്പം നിൽക്കാത്തവരെ ജനം ഒറ്റപ്പെടുത്തും. സർക്കാർ തലത്തിൽ ഇടപെടൽ നടത്തുമെന്നും, സർക്കാർ ഞങ്ങളുടേതെന്ന് അറിഞ്ഞു കൊണ്ടാണ് പ്രതികരിക്കുന്നതെന്നും എംഎം മണി പറഞ്ഞു. സമരത്തിന് എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണയുമുണ്ട്. ഇവിടെ താമസിക്കുന്നവർ ഇവിടെ താമസിക്കുമെന്നും, അത് തകർക്കാൻ ശ്രമിച്ചാൽ ക്രമസമാധാന നില തകരുമെന്നും എം എം മണി വ്യക്തമാക്കി.

ചിന്നക്കനാൽ പഞ്ചായത്തിന്റെ ഭൂരിഭാഗം വരുന്ന പ്രദേശങ്ങളും ഒഴിപ്പിച്ച് വനമേഖലയാക്കി മാറ്റുന്നതിന് വനം വകുപ്പ് നീക്കം നടത്തുന്നതിൻ്റെ ഭാഗമാണ് പുതിയതായി സെക്ഷൻ ഫോർ വിജ്ഞാപനം ഇറക്കിയ സൂര്യനെല്ലി റിസർവ് എന്നാണ് കർഷകരുടെ ആരോപണം. ഇതിനെതിരെ വലിയ രീതിയിലുള്ള ജനകീയ പ്രതിഷേധമാണ് ഉയർന്നുവരുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി ഭൂ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സൂര്യനെല്ലി ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് വനംവകുപ്പിനെതിരെ എംഎം മണിയുടെ രൂക്ഷ വിമർശനം.

ശക്തമായ മഴയും പൊടിക്കാറ്റും; മുംബൈയിൽ പരസ്യബോർഡ് തകർന്ന് എട്ട് മരണം, 59 പേർക്ക് പരിക്ക്

ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി അന്തരിച്ചു

'ഇവിഎം റൂമിലെ സിസി ടിവി ഓഫ് ചെയ്തു'; ദൃശ്യങ്ങളടക്കം ആരോപണം ഉന്നയിച്ച് ബാരാമതി സ്ഥാനാർഥി സുപ്രിയ സുലെ

പെരിയ സൽക്കാര വിവാദം; അന്വേഷണ സമിതിയെ നിയോഗിച്ച് കെപിസിസി

രാജസ്ഥാനിൽ കോൺഗ്രസ് രണ്ടക്ക സീറ്റ് നേടും; അശോക് ഗെലോട്ട്

SCROLL FOR NEXT