Kerala

പ്രൊഫ ഡോ. എസ് ബിജോയ് നന്ദൻ കണ്ണൂർ വിസി; ഇന്ന് ചുമതലയേൽക്കും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: പ്രൊഫസർ ഡോ. എസ് ബിജോയ് നന്ദന് കണ്ണൂർ വൈസ് ചാൻസലർ ചുമതല. മറൈൻ ബയോളജി ഡിപ്പാർട്ട്മെൻറ് പ്രൊഫസറും സെനറ്റ്, സിൻഡിക്കേറ്റ് അംഗവുമാണ് ബിജോയ് നന്ദൻ. കണ്ണൂരിലേക്ക് പോകാൻ ബിജോയ് നന്ദന് ചാൻസലർ നിർദേശം നൽകി. രാജ്ഭവനിൽ നിന്ന് ഉച്ചയ്ക്ക് മുമ്പ് ഉത്തരവ് ഇറങ്ങും. ഇന്ന് തന്നെ പുതിയ വിസി ആയി ബിജോയ് നന്ദൻ ചുമതല ഏറ്റെടുക്കും.

കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറായി ഡോ.ഗോപിനാഥ് രവീന്ദ്രനെ വീണ്ടും നിയമിച്ചുള്ള ചാൻസലറുടെ നടപടി സുപ്രീം കോടതി ഇന്നലെ റദ്ദാക്കിയിരുന്നു. വിസി നിയമനത്തിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നടത്തിയ നിയമവിരുദ്ധ ഇടപെടലും അതനുസരിച്ച് ചാൻസലർ കൈക്കൊണ്ട തീരുമാനവുമാണ് നടപടി റദ്ദാക്കാനുള്ള കാരണം. കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ചാൻസലർ. ചാൻസലർ വെറും റബർ സ്റ്റാംപ് ആകരുതെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജഡ്ജിമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരുടെ ബെഞ്ച് പരമാർശിച്ചിരുന്നു.

കേരളത്തില്‍ ആരോഗ്യമേഖല കുത്തഴിഞ്ഞ നിലയില്‍, മുഖ്യമന്ത്രി മറുപടി പറയണം; കെ സുരേന്ദ്രന്‍

അമീബിക് മസ്തിഷ്‌കജ്വരം: ആശങ്കയൊഴിയുന്നു, നിരീക്ഷണത്തിലുള്ള മൂന്ന് കുട്ടികളുടെ ഫലം നെഗറ്റീവ്

ആം ആദ്മി എംപി സ്വാതി മലിവാളിനെതിരായ അതിക്രമം; മൈക്ക് മാറ്റിവെച്ച്, മൗനം പാലിച്ച് കെജ്‌രിവാള്‍

'സീതാമാർഹിയിൽ സീതാക്ഷേത്രം പണിയും': പ്രഖ്യാപനവുമായി അമിത് ഷാ

കെജ്‌രിവാളിൻ്റെ തിരഞ്ഞെടുപ്പ് പ്രസംഗത്തിനെതിരെ ഇഡി; പരിഗണിക്കാനാവില്ലെന്ന് കോടതി

SCROLL FOR NEXT