Kerala

'വിസി രാജിവച്ചത് പോലെ ഗവർണറും രാജിവയ്ക്കണം'; സുപ്രീംകോടതി വിധി ഗവർണർക്കെതിരെന്ന് എം വി ജയരാജന്‍

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കണ്ണൂര്‍: കണ്ണൂർ വിസി പുനര്‍നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി ഗവർണർക്കുള്ള തിരിച്ചടിയെന്ന് സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. ബാഹ്യ ഇടപെടൽ എവിടെ നിന്ന് സംഭവിച്ചു എന്ന് സുപ്രീം കോടതി പറഞ്ഞിട്ടില്ലെങ്കിലും കോടതിയുടെ പരാമർശം ഗവർണർക്കെതിരെയാണ്. ഗവർണർക്ക് ആ സ്ഥാനത്ത് ഇരിക്കാൻ അവകാശമില്ല. വിസി രാജിവച്ചത് പോലെ ഗവർണറും രാജിവയ്ക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിസി പുനർപരിശോധനാ ഹർജി കൊടുക്കുന്നില്ലെന്ന് പറഞ്ഞു. അത് അന്തസ്സുള്ള നിലപാടാണ്. വിസിയെപോലൊരു മാന്യത ഗവർണർക്കില്ലെന്ന് എം വി ജയരാജന്‍ കുറ്റപ്പെടുത്തി.

ഗവര്‍ണര്‍ രാജിവയ്ക്കും എന്നാണ് ഭരണഘടനാ മൂല്യത്തിൽ വിശ്വസിക്കുന്നവർ കരുതിയത്. പക്ഷേ അദ്ദേഹം രാജിവച്ചില്ല. ബാഹ്യ സമ്മർദ്ദമെന്ന് സുപ്രീം കോടതി കണ്ടെത്തിയത് ഗവർണർ ബാഹ്യ സമ്മർദ്ദത്തിന് കീഴടങ്ങി എന്നാണ്. അത് ഗവർണർക്കെതിരായ കോടതിയുടെ കണ്ടെത്തലാണെന്ന് എം വി ജയരാജന്‍ പറഞ്ഞു. കോടതി വിധി സർക്കാരിനെതിരല്ല. ബാഹ്യ സമ്മർദ്ദത്തിന് സർക്കാർ വിധേയമായി എന്നൊരു വാചകം വിധിയിലുണ്ടോ? ആരാണ് ബാഹ്യ ഇടപെടലിന് വിധേയനായത്? അത് ഗവർണറാണ്. ഗവർണറും ഹൈക്കോടതിയും അംഗീകരിച്ച നിയമനം ഒറ്റ പോയന്റിന്മേൽ സുപ്രീം കോടതി റദ്ദാക്കി. ആ വിധിയെ തങ്ങൾ മാനിക്കുന്നുവെന്ന് എം വി ജയരാജന്‍ പറഞ്ഞു.

ബില്ലുകൾ തീരുമാനമെടുക്കാതെ പിടിച്ചുവച്ചതില്‍ ഗവർണർക്കെതിരെ സുപ്രീം കോടതി രൂക്ഷവിമർശനമുന്നയിച്ചതിന്മേലും എം വി ജയരാജൻ പ്രതികരിച്ചു. ഇന്നലെ സുപ്രീം കോടതി ഗവർണർക്കെതിരായി നടത്തിയ ശകാരം എത്ര വലുതാണ്. എന്തിനാണ് രണ്ടുവർഷം നിയമസഭ പാസാക്കിയ ബില്ലിന്മേൽ അടയിരുന്നത്. അതിന് ഉത്തരം പറയാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം പഞ്ചാബ് വിധി വായിച്ചു നോക്കൂ എന്ന സുപ്രീം കോടതിയുടെ പരാമർശത്തിൽ പരിഹാസത്തോടെയല്ലേ ഗവർണർ മറുപടി നൽകിയത് എന്നും എം വി ജയരാജൻ ചോദിച്ചു.

അവയവക്കടത്ത് കേസ്: പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

കരുവാരക്കുണ്ട് എയ്ഡഡ് സ്‌കൂളില്‍ നിയമനത്തിന് വ്യാജരേഖ; അധ്യാപകര്‍ കൈപ്പറ്റിയ ഒരുകോടി തിരിച്ചടക്കണം

ഇന്നും അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, മലയോരമേഖലകളില്‍ രാത്രികാല യാത്രാവിലക്ക്

മേയര്‍-ഡ്രൈവര്‍ തര്‍ക്കം: ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

അമീബിക് മസ്തിഷ്ക ജ്വരം; ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു

SCROLL FOR NEXT