Kerala

നവകേരള സദസ്: വയനാട്ടിൽ കരിങ്കൊടി പ്രതിഷേധം; യൂത്ത് ലീഗുകാരെ കയ്യേറ്റം ചെയ്ത് ഡിവൈഎഫ്ഐ പ്രവർത്തകർ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൽപ്പറ്റ: നവകേരള സദസ്സിനെതിരെ വയനാട്ടിൽ കരിങ്കൊടി പ്രതിഷേധത്തിനെത്തിയ യൂത്ത് ലീഗുകാരെ കയ്യേറ്റം ചെയ്ത് ഡിവൈഎഫ്ഐ പ്രവർത്തകർ. മാനന്തവാടി കൈതക്കലിൽ പൊലീസ് കസ്റ്റഡിയിലെടുത്ത യൂത്ത് ലീഗ് പ്രവർത്തകരെ ഡിവൈഎഫ്ഐക്കാർ ജീപ്പിനുള്ളിൽവച്ച് മർദ്ദിക്കുകയായിരുന്നു. മുഖ്യമന്ത്രി മാനന്തവാടിയിലേക്ക് പ്രസംഗിക്കാനെത്തുന്നതിന് മുമ്പായിരുന്നു സംഭവം.

ലീഗിന്റെ ശക്തികേന്ദ്രമായ കൈതക്കലിൽ പൊലീസ് പ്രതിഷേധം പ്രതീക്ഷിച്ചിരുന്നു. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുന്നതിന് തൊട്ടുമുമ്പ് റോഡരികിൽ തടിച്ചുകൂടിയ യൂത്ത് ലീഗുകാരേയും മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച നാല് പ്രവർത്തകരേയും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധക്കാരെ തടയാൻ ഡിവൈഎഫ്ഐ പ്രവർത്തകരെത്തിയതോടെ രംഗം വഷളായത്.

മാനന്തവാടിയിലേക്ക് പാഞ്ഞുപോയ മന്ത്രിവാഹനത്തിനു നേരെ യൂത്ത് ലീഗുകാർ കൂക്കി വിളിച്ചതോടെ വീണ്ടും ഡിവൈഎഫ്ഐക്കാർ ഇടപെട്ടു. കൂടുതൽ പൊലീസെത്തിയാണ് കൈതക്കലിൽ രംഗം ശാന്തമാക്കിയത്. പ്രതിഷേധങ്ങൾക്ക് നേരെ പ്രകോപിതരാകരുതെന്ന് പറഞ്ഞ ശേഷമാണ് കൈതക്കലിൽ യൂത്ത് ലീഗുകാർക്ക് നേരെ കയ്യേറ്റമുണ്ടായത്.

ആം ആദ്മി എംപി സ്വാതിക്കെതിരെ നടന്നത് ക്രൂര മർദനം; പൊലീസ് എഫ്ഐആറിൽ ഗുരുതര വെളിപ്പെടുത്തലുകൾ

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്; ഇന്ന് മലപ്പുറത്തും വയനാടും ഓറഞ്ച് അലർട്ട്

കരിമണല്‍ ഖനനത്തിന് ഐആർഇ ലിമിറ്റഡിന് കരാര്‍; സ്വകാര്യ കമ്പനികൾക്ക് സഹായകമാകുമെന്ന് ആക്ഷേപം

ജോണ്‍ മുണ്ടക്കയത്തോട് സോളാര്‍ സമരം ചര്‍ച്ച ചെയ്തിട്ടില്ല, വിളിച്ചത് തിരുവഞ്ചൂർ; ജോൺ ബ്രിട്ടാസ്

അത്തരം പരാമര്‍ശങ്ങള്‍ വേണ്ട; യെച്ചൂരിയുടെയും ദേവരാജന്റെയും പ്രസംഗം 'വെട്ടി' ദൂരദര്‍ശന്‍

SCROLL FOR NEXT