Kerala

'ഭരണകൂടം തീവ്രവാദിയാക്കാൻ ശ്രമിച്ചു';അലൻ ആ​ത്മഹത്യാ ശ്രമത്തിന് മുമ്പ് സുഹൃത്തുക്കളോട് പറഞ്ഞത്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി അലൻ ഷുഹൈബ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് സുഹൃത്തുക്കൾക്ക് വാട്സാപ്പിൽ സന്ദേശം അയച്ച ശേഷമെന്ന് പൊലീസ്. രണകൂടം തന്നെ തീവ്രവാദിയാക്കാൻ ശ്രമിച്ചെന്നാണ് അലൻ സന്ദേശം അയച്ചത്. അമിതമായി ഉറക്കഗുളിക കഴിച്ചതിനെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കുകയായിരുന്നു.

ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെയാണ് കാക്കനാട് ഇടച്ചിറയിലെ ബന്ധുവീട്ടിൽ അലൻ ഷുഹൈബിനെ അവശനിലയിൽ കണ്ടെത്തിയത്. തുടർന്ന് കാക്കനാട് സൺറൈസ് ആശുപത്രിയിൽ എത്തിച്ചു. അലൻ മുപ്പതോളം ഉറക്ക ഗുളികൾ കഴിച്ചതായി കണ്ടെത്തി. അപകടനില തരണം ചെയ്തതായും ആശുപത്രി അധികൃതർ അറിയിച്ചു.

സുഹൃത്തുക്കൾക്ക് അലൻ വാട്സ്ആപ്പിൽ ദീർഘമായ കുറിപ്പ് അയച്ചിരുന്നതായി പോലീസ് പറഞ്ഞു. ഭരണകൂടം തന്നെ തീവ്രവാദിയാക്കാൻ ശ്രമിച്ചെന്നാണ് കുറിപ്പിൽ പറയുന്നത്. കടന്നാക്രമണത്തിന്‍റെ കാലത്ത് താന്‍ കൊഴിഞ്ഞുപോയ പൂവെന്നും അലന്‍ സുഹൃത്തുക്കള്‍ക്കയച്ച ദീർഘമായ കുറിപ്പിലുണ്ട്. കേസിന്റെ വിചാരണ നീണ്ടുപോയാല്‍ അത് പഠനത്തെ ബാധിക്കുമെന്ന ആശങ്ക അലന് ഉണ്ടായിരുന്നതായി സുഹൃത്തുക്കൾ വ്യക്തമാക്കിയതായും വിവരമുണ്ട്. ആരോഗ്യസ്ഥിതി മെച്ചപ്പെട്ട ശേഷം അലന്റെ മൊഴി എടുക്കുമെന്ന് ഇൻഫോ പാർക്ക്‌ പൊലീസ് പറഞ്ഞു.

2019 നവംബർ ഒന്നിനാണ് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അലൻ ഷുഹൈബിനെയും താഹ ഫസലിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. യുഎപിഎ ചുമത്തിയതിനാൽ കേസ്‌ എൻഐഎ ഏറ്റെടുത്തു. പത്തു മാസം ജയിലിൽ കിടന്ന ശേഷമാണ് കോടതി ജാമ്യം നൽകിയത്. കഴിഞ്ഞ വർഷം കണ്ണൂർ പാലയാട് ക്യാമ്പസിലെ ലീഗൽ സ്റ്റഡീസിൽ റാഗിങ്ങുമായി ബന്ധപ്പെട്ട് അലനെതിരെ പോലീസ് കേസ്‌ എടുത്തു. ജാമ്യ വ്യവസ്ഥകളുടെ ലംഘനമെന്ന് ആരോപിച്ച് ജാമ്യം റദ്ദാക്കാൻ എൻഐഎ അപേക്ഷ നൽകിയെങ്കിലും കോടതി അനുവദിച്ചില്ല. യുഎപിഎ കേസ്‌ വിചാരണഘട്ടത്തിലാണുള്ളത്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

കെ എസ് ഹരിഹരന്റെ വീട്ടിലേക്ക് സ്ഫോടക വസ്തുവെറിഞ്ഞു

'സ്ത്രീ വിരുദ്ധ പരാമർശം നാക്കുപിഴ', കെ കെ ശൈലജയോടും മഞ്ജുവാര്യരോടും മാപ്പ് പറഞ്ഞ് കെ എസ് ഹരിഹരൻ

അണുബോംബുണ്ടാക്കാൻ പദ്ധതിയില്ല, ഭീഷണിയെങ്കിൽ നയത്തിൽ മാറ്റം വരുത്തും; ഇറാന്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത്‌ ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

കെ കെ ശൈലജയ്ക്കെതിരായ പരാമർശം; കെഎസ് ഹരിഹരനെതിരെ ഡിജിപിക്ക് പരാതി നൽകി ഡിവൈഎഫ്ഐ

SCROLL FOR NEXT