Kerala

സ്റ്റൈപ്പൻ്റ് വർധനയടക്കമുള്ള സർക്കാർ ഉറപ്പുകൾ പാലിക്കപ്പെട്ടില്ല; ഡോക്ടർമാർ വീണ്ടും സമരത്തിലേക്ക്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഡോക്ടർമാർ സമരത്തിലേക്ക്. നവംബർ എട്ടിനാണ് സംസ്ഥാനത്തെ റസിഡന്റ് ഡോക്ടർമാർ പണിമുടക്കുക. നവംബ‍ര്‍ എട്ടാം തീയതി പിജി ഡോക്ടർമാരും ഹൗസ് സർജനുമാരും അത്യാഹിത വിഭാഗം അടക്കം ബഹിഷ്കരിച്ച് സമരം നടത്തും. സ്റ്റൈപ്പൻഡ് വർധന, തൊഴിലിടത്തെ സുരക്ഷ തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.

നേരത്തെ പിജി ഡോക്ടർമാർ ഒപി ബഹിഷ്കരിച്ചുള്ള സമരം നടത്തിയിരുന്നു. മെഡിക്കൽ പിജി അസോസിയേഷൻ, ഹൗസ് സർജൻസ് അസോസിയേഷൻ എന്നിവർ സംയുക്തമായി നടത്തിയ സമരത്തെ തുടർന്ന് അന്ന് സർക്കാർ സ്റ്റൈപ്പൻ്റ് വർധനയടക്കമുള്ള വിഷയങ്ങളിൽ ഉറപ്പ് നൽകിയിരുന്നെങ്കിലും അത് പാലിക്കപ്പെട്ടില്ല. ഈ സാഹചര്യത്തിലാണ് പണിമുടലേക്ക് പോകുന്നത്. പിജി ഡോക്ടർമാരുടെ സ്റ്റൈപ്പൻഡ് വർധന നടപ്പാക്കിയത് 2019ലാണ്.

മേയർ-ഡ്രൈവർ തർക്കം; മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ്

ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം,2027ല്‍ രാജ്യസഭ സീറ്റ്; കേരള കോണ്‍ഗ്രസ് എമ്മിന് വാഗ്ദാനം

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

നവ വധുവിന് രാഹുല്‍ നിര്‍ബന്ധിച്ച് മദ്യം നൽകിയെന്ന് മൊഴി; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു

സമസ്തയുമായുള്ള ഭിന്നത ചര്‍ച്ചയാകും; മുസ്‌ലീം ലീഗ് സംസ്ഥാന കമ്മിറ്റി യോഗം നാളെ

SCROLL FOR NEXT