Kerala

സുരേഷ് ഗോപിയുടേത് ബോധപൂര്‍വ്വമായ പെരുമാറ്റം, അംഗീകരിക്കാനാവില്ല: പി കെ ശ്രീമതി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെ സുരേഷ് ഗോപിയുടെ ഭാഗത്തു നിന്ന് ഉണ്ടായത് ബോധപൂർവ്വമായുള്ള പെരുമാറ്റമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രസിഡന്റ് പി കെ ശ്രീമതി. സുരേഷ് ഗോപിയുടെ സ്പർശം പെൺകുട്ടിക്ക് ഇഷ്ടപ്പെട്ടില്ല എന്ന് ഒറ്റ നോട്ടത്തിൽ വ്യക്തമാണ്. സുരേഷ് ഗോപിയുടെ പ്രവര്‍ത്തിയെ അപലപിക്കുന്നു. ശക്തമായ ഭാഷയിൽ ആണ് പെൺകുട്ടി പ്രതികരിച്ചത്. വനിതാ കമ്മീഷനും, പൊലീസും സ്വമേധയ കേസെടുക്കണമെന്നും ശ്രീമതി ടീച്ചർ പറഞ്ഞു.

മാധ്യമ പ്രവര്‍ത്തകയോട് സുരേഷ് ഗോപി മോശമായി പെരുമാറിയ സംഭവത്തില്‍ മാധ്യമ പ്രവർത്തകയും പത്ര പ്രവർത്തക യൂണിയനും സുരേഷ് ഗോപിക്കെതിരെ പരാതി നൽകിയെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി അറിയിച്ചു. പൊലീസിൽ നിന്ന് പരാതിയെക്കുറിച്ച് വസ്തു നിഷ്ഠമായ റിപ്പോർട്ട് തേടും. പരാതി ഗുരുതര സ്വഭാവമുള്ളതാണ്. 15 ദിവസത്തിനകം ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് നൽകണമെന്ന് നിർദേശിച്ചിട്ടുണ്ടെന്ന് പി സതീദേവി അറിയിച്ചു. പൊലീസ് ഇക്കാര്യത്തിൽ കൃത്യമായ നടപടിയെടുക്കുമെന്ന് കരുതുന്നു. ഈ മാസം 31ന് കോട്ടയത്ത്‌ വെച്ച് പബ്ലിക് ഹിയറിങ് നടക്കുമെന്നും സതീദേവി അറിയിച്ചു.

മാപ്പ് പറഞ്ഞാൽ തീരുന്ന പ്രശ്നമല്ല. സമൂഹ മാധ്യമങ്ങളിലൂടെ സുരേഷ് ഗോപിയെ ന്യായീകരിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ‌സ്ത്രീ വരുദ്ധ സമീപനം നിലനിൽക്കുന്നെന്ന് ഒർമ്മിപ്പിക്കുന്നു. മാധ്യമ പ്രവർത്തക മേഖലയിലേക്ക് ധാരാളം പെൺകുട്ടികൾ കടന്നുവരുന്ന സാഹചര്യത്തിൽ അന്തസ്സോടെ ആത്മാഭിമാനത്തോടെ അവർക്ക് തൊഴിലിടങ്ങളിൽ ജോലി ചെയ്യുന്നതിനുള്ള സാഹചര്യം ഉറപ്പുവരുത്തേണ്ടത് ആവശ്യമായിട്ടുണ്ട്. അതുകൊണ്ട് തന്നെ ഈ പ്രശ്നത്തെ വനിതാ കമ്മീഷൻ ​ഗൗരവത്തോടെ കാണുകയാണ്. വിവിധ തൊഴിൽ മേഖലകളിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് അവരിൽ നിന്ന് തന്നെ നേരിട്ട് കാര്യങ്ങൾ മനസിലാക്കുന്നതിനായി പബ്ലിക് ഹിയറിങ് നടത്തുന്നതിന് വനിതാ കമ്മീഷൻ തീരുമാനം നേരത്തെ തന്നെ എടുത്തിട്ടുണ്ട്. ഒക്ടോബർ 31ന് കോട്ടയത്തെ ​ഗസ്റ്റ് ഹൗസിൽവെച്ച് നടത്തുന്ന പബ്ലിക് ഹിയറിങിൽ മാധ്യമ രം​ഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ മനസിലാക്കാനും ഇടപെടാനും സർക്കാരിനെ കൊണ്ട് ആവശ്യമായിട്ടുള്ള പരിഹാര മാർ​ഗങ്ങൾ നിർദേശിക്കുന്നതിനുമാണ് പബ്ലിക് ഹിയറിങ്ങിലൂടെ ഉദ്ദേശിക്കുന്നതെന്ന് സതീദേവി വ്യക്തമാക്കിയിട്ടുണ്ട്.

പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്; പ്രതിയെ സഹായിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ റെഡ് അലേർട്ട്

ബിഭവ് കുമാറിന് പിന്തുണ; ബിജെപി ആസ്ഥാനത്തേക്ക് കെജ്‌രിവാളിന്റെ നേതൃത്വത്തിൽ മാർച്ച് ഇന്ന്

ലോക്സഭാ തിരഞ്ഞെടുപ്പ്: അഞ്ചാം ഘട്ട വോട്ടെടുപ്പ് നാളെ; ഇന്ന് നിശബ്ദ പ്രചാരണം

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ എക്‌സ്പ്രസിന് തീ പിടിച്ചു; യാത്രക്കാർക്ക് പരിക്ക്

SCROLL FOR NEXT