Kerala

പലസ്തീൻ ഐക്യദാർഢ്യറാലി ശക്തി പ്രകടനമാക്കി മുസ്ലിം ലീഗ്; വേദിയിൽ സമസ്ത നേതാക്കളും

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോഴിക്കോട്: സമസ്തയുമായി ഇടഞ്ഞു നിൽക്കുമ്പോഴും പലസ്തീൻ ഐക്യദാർഢ്യറാലി ശക്തി പ്രകടനമാക്കി മുസ്ലിം ലീഗ്. ലീഗ് പ്രവർത്തകർ മാത്രം പങ്കെടുക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം പ്രഖ്യാപിച്ച റാലിയിൽ സമസ്ത നേതാക്കളായ ഹമീദലി തങ്ങളും നാസർ ഫൈസി കൂടത്തായിയും പങ്കെടുത്തത് ലീഗിന് നേട്ടമായി.

സമസ്ത പിന്തുണച്ചില്ലെങ്കിലും ലീഗിന് സ്വന്തമായി രാഷ്ട്രീയ അസ്ഥിത്വമുണ്ടെന്നും ലീഗ് പ്രവർത്തകർ മാത്രം പങ്കെടുത്താലും ജനസാഗരം നിറയുമെന്നും പിഎംഎ സലാം പ്രഖ്യാപിച്ചത് റാലി നടക്കുന്ന ദിവസം രാവിലെയാണ്. പാണക്കാട് നിന്നുള്ള ആഹ്വാനം ശിരസ്സാവഹിച്ച് ജനലക്ഷം കോഴിക്കോട് കടൽതീരത്ത് അണിനിരന്നു. കൂട്ടത്തിൽ സമസ്തയുടെ നേതാക്കളും പ്രവർത്തകരുമുണ്ടായിരുന്നു. ലീഗ് സംസ്ഥാന ഭാരവാഹികൾക്ക് മാത്രം ഇരിപ്പിടമുണ്ടായിരുന്ന വേദിയിൽ ഹമീദലി തങ്ങളും നാസർ ഫൈസി കൂടത്തായിയും ഇരിപ്പുറപ്പിച്ചു. സമ്മേളനത്തിൽ സമസ്ത നേതാക്കളെ പ്രത്യേകം സ്വാഗതം ചെയ്യാനും പിഎംഎ സലാം മറന്നില്ല.

ലീഗ് സമസ്ത ബന്ധം കലക്കാൻ ശ്രമിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് എം കെ മുനീർ വേദിയിൽ പ്രതികരിച്ചു. സമസ്ത മതസംഘടനയും ലീഗ് രാഷ്ട്രീയ പ്രസ്ഥാനവുമാണെന്നും ലീഗിന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്തുമ്പോഴാണ് പ്രശ്നങ്ങളെന്നും എം കെ മുനീറും പറഞ്ഞു. സമുദായത്തിന്റെ വൈകാരിക വിഷയമായ പലസ്തീൻ പ്രശ്നത്തിൽ മഹാറാലി സംഘടിപ്പിച്ച് ലീഗ് അതിന്റെ രാഷ്ട്രീയ അസ്തിത്വം ഒരിക്കൽ കൂടി ഉറപ്പിക്കുകയായിരുന്നെന്നാണ് വിലയിരുത്തൽ.

വനിതാ വോട്ടർമാരെ എഴുന്നേറ്റ് നിന്ന് കയ്യടിച്ച് ഇലക്ഷൻ കമ്മീഷൻ; വിമർശനങ്ങൾക്കും മറുപടി

ആറ്റിങ്ങലിലെ ബിജെപി പ്രതീക്ഷയില്‍ കഴമ്പുണ്ടോ?

'കമ്മ്യൂണിസത്തിനെതിരെ ആഞ്ഞടിച്ച നേതാവ്'; സമസ്തയെ വിമർശിച്ച നദ്‌വിയെ പരസ്യമായി പിന്തുണച്ച് ലീഗ്

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; രണ്ടു ജില്ലകളിൽ ഓറഞ്ച് അലേർട്ട്

എന്‍ഡിഎ വന്നാല്‍ ജെ പി നദ്ദ മന്ത്രിസഭയിലേക്ക്? സംഘടനാ തലത്തിൽ അഴിച്ചുപണിക്കൊരുങ്ങി ബിജെപി

SCROLL FOR NEXT