Kerala

'ഹമാസിന്റേത് സ്വാതന്ത്ര്യ സമര പോരാട്ടം'; ശശി തരൂരിന് മറുപടിയുമായി എം കെ മുനീർ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോഴിക്കോട്: ഹമാസിന്റേത് ഭീകര പ്രവർത്തനമെന്ന കോൺഗ്രസ് പ്രവർത്തകസമിതി അംഗം ശശി തരൂരിന്റെ പ്രസ്താവനക്ക് മറുപടി നൽകി മുസ്ലിം ലീ​ഗ് നേതാവ് എം കെ മുനീർ . പ്രതിരോധവും ആക്രമണവും രണ്ടാണെന്ന് മനസിലാക്കണം. ഹമാസിന്റേത് സ്വാതന്ത്ര്യ സമര പോരാട്ടമാണെന്ന് എം കെ മുനീർ പറഞ്ഞു. പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുസ്ലിം ലീഗ് നടത്തുന്ന മനുഷ്യാവകാശ മഹാറാലിയിലായിരുന്നു മുനീറിന്റെ പ്രതികരണം.

മുസ്ലിം ലീഗിന്റെ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് ശശി തരൂർ ഹമാസിനെ തീവ്രവാദികൾ എന്ന് വിശേഷിപ്പിച്ചത്. ഒക്ടോബർ ഏഴിന് ഭീകരവാദികൾ ഇസ്രയേലിനെ ആക്രമിച്ചു. 1400 പേർ കൊല്ലപ്പെട്ടു. പക്ഷെ ഇസ്രയേൽ അതിന് നൽകിയ മറുപടി ഗാസയിൽ ബോംബിട്ടുകൊണ്ടാണ്. അതിൽ 6000 തിലധികം പേർ ഇതുവരെ കൊല്ലപ്പെട്ടു. ഇസ്രയേൽ ഇപ്പോഴും ബോംബാക്രമണം നിർത്തിയിട്ടില്ലെന്ന് ശശി തരൂർ പറഞ്ഞു. കഴിഞ്ഞ 15 വർഷം നടന്ന മരണത്തെക്കാൾ കൂടുതൽ മരണം ഇപ്പോൾ നടന്നുവെന്നും തരൂർ കൂട്ടിച്ചേർത്തു.

അതേസമയം പലസ്തീനിൽ നടക്കുന്നത് മാനുഷിക നിയമത്തിന്റെ ലംഘനമാണെന്ന് ശശി തരൂർ പറഞ്ഞു. ഭക്ഷണം, വെള്ളം, വൈദ്യുതി, തുടങ്ങിയ അവശ്യ വസ്തുക്കൾ പോലും ഇസ്രയേൽ നിഷേധിക്കുന്നു. ആശുപത്രികളുടെ പ്രവർത്തനങ്ങൾ പോലും പ്രതിസന്ധിയിലാണ്. നിരപരാധികളായ സ്ത്രീകളും കുഞ്ഞുങ്ങളും ഉൾപ്പടെയുള്ളവർ ഓരോ ദിവസവും മരിക്കുന്നു. പലസ്തീനയിൽ ജനീവ കൺവൻഷന്റെ നിയമങ്ങൾ ലംഘനമാണ് നടക്കുന്നത്. യുദ്ധത്തിനും ചില നിയമങ്ങളുണ്ട്. അതൊക്കെ ഇസ്രയേൽ ലംഘിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മുസ്ലിം ലീഗ് നടത്തുന്ന മനുഷ്യാവകാശ മഹാറാലിയെ ശശി തരൂർ പ്രശംസിക്കുകയും ചെയ്തു. മഹാറാലി നടത്തുമ്പോൾ അത് മുസ്ലിം വിഷയമല്ല മറിച്ച്‌ മനുഷ്യാവകാശത്തിന്റെ പ്രശ്നമാണെന്ന് അദ്ദേഹം പറഞ്ഞു. പലസ്‌തീന്‌ വേണ്ടി നടക്കുന്ന ഏറ്റവും വലിയ റാലിയാണ് കോഴിക്കോട് നടക്കുന്നത്. ഈ മഹാറാലി സമാധാനത്തിന് വേണ്ടിയാണ് നടക്കുന്നത്. ഇന്ത്യ ഗാന്ധിജിയുടെ കാലം മുതൽ എന്നും സമാധാനത്തിനൊപ്പമാണ് നിന്നിട്ടുള്ളത് എന്ന് ശശി തരൂർ പറഞ്ഞു.

മതേതരത്വത്തിന് വേണ്ടി, ജനാധിപത്യത്തിന് വേണ്ടി നിൽക്കുന്ന മുസ്ലിം ലീഗ് ഈ റാലി സംഘടിപ്പിക്കുമ്പോൾ ഇത് വെറും മുസ്ലിം വിഷയമാണെന്ന് ആരും വിചാരിക്കരുത്. ഇത് മനുഷ്യാവകാശത്തിന്റെ വിഷയമാണ്. ബോംബ് വീഴുന്നത് ആരുയടെയും മതം ചോദിച്ചിട്ടല്ല. പലസ്തീനിൽ ജനങ്ങളിൽ ഒന്ന്- രണ്ട് ശതമാനം ക്രിസ്ത്യാനികളുമുണ്ട്. അവരും ഈ യുദ്ധത്തിൽ മരിച്ചെന്ന് ശശി തരൂർ കൂട്ടിച്ചേർത്തു.

'എനിക്ക് പിന്‍ഗാമികളില്ല': ഇന്‍ഡ്യ സഖ്യത്തിനെതിരെ നരേന്ദ്രമോദി

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നല്‍കും

അമിത് ഷാ പ്രധാനമന്ത്രിയാവില്ല; ഇന്‍ഡ്യ മുന്നണി വിജയത്തോട് അടുത്തെന്ന് കെജ്‌രിവാള്‍

ഗവര്‍ണര്‍ക്ക് തിരിച്ചടി; സെനറ്റിലേക്കുള്ള നാമനിര്‍ദേശം ഹൈക്കോടതി റദ്ദാക്കി

'വാടക കൊലയാളികളെ അയച്ചത് സുധാകരന്‍, അക്രമികളുടെ ലക്ഷ്യം പിണറായി വിജയനായിരുന്നു'; ഇ പി ജയരാജൻ

SCROLL FOR NEXT