Kerala

മൗദൂദികള്‍ എത്തിയതോടെയാണ് ഇസ്‌ലാം മതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായത്, ഇപ്പോഴും തുടരുന്നു: ഉമര്‍ ഫൈസി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി അടക്കമുള്ള പുത്തന്‍ ആശയക്കാര്‍ വഴി പിഴച്ചവരാണെന്ന് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം. കൊയിലാണ്ടി മുചുകുന്ന് ദാറുസ്സലാം എജുവില്ലേജില്‍ നടക്കുന്ന സമസ്ത ഉലമാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൗദൂദികള്‍ എത്തിയതോടെയാണ് ഇസ്‌ലാം മതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായത്. അത് ഇപ്പോഴും തുടരുന്നു. ജമാഅത്തെ ഇസ്‌ലാമി അടക്കമുള്ള പുത്തന്‍ ആശയക്കാര്‍ വഴി പിഴച്ചവരാണ്. സംഘടനയെക്കാള്‍ ആദര്‍ശമാണ് സമസ്തക്ക് പ്രധാനം. സമാധാനം നിലനില്‍ക്കണം. അതിന് സമസ്ത വളരണമെന്നും ഉമര്‍ ഫൈസി മുക്കം പറഞ്ഞു.

സമസ്ത ഉലമ സമ്മേളനം തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി കോഴിക്കോട് നടക്കും. സമ്മേളനത്തില്‍ സമസ്ത പ്രസിഡണ്ട് ജിഫ്രി മുത്തുകോയ തങ്ങള്‍, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് സാദിഖലി തങ്ങള്‍ എന്നിവര്‍ പങ്കെടുക്കും. ലീഗ് സമസ്ത സംഘര്‍ഷം തുടരുന്നതിനിടെയാണ് ഇരുവരും ഒരുമിച്ച് ഒരു വേദിയില്‍ എത്തുന്നത്. നാളെ നടക്കുന്ന സമാപന സമ്മേളനം സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ ആലിക്കുട്ടി മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും.

വികസന ആവശ്യങ്ങള്‍ക്ക് സ്വകാര്യ ഭൂമിയേറ്റെടുക്കല്‍; മാര്‍ഗനിര്‍ദ്ദേശവുമായി സുപ്രീം കോടതി

ബിജെപി പ്രതീക്ഷിച്ചത് പോലുള്ള വേര്‍തിരിവ് രാമക്ഷേത്രം ജനങ്ങളിൽ ഉണ്ടാക്കിയില്ല; പരകാല പ്രഭാകർ

കോഴിക്കോട്ടെ ചികിത്സാ പിഴവ്: ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

വിരലിന് പകരം നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

അമേഠിക്ക് പിന്നാലെ റായ്ബറേലിയും കോണ്‍ഗ്രസിന് നഷ്ടമാകും; നരേന്ദ്ര മോദി

SCROLL FOR NEXT