Kerala

മലപ്പുറം ഐഎന്‍എല്ലില്‍ ഭിന്നത; വിമതനീക്കം, പുതിയ ജില്ലാ കമ്മറ്റി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മലപ്പുറം: ഐഎന്‍എല്‍ മലപ്പുറം ജില്ലാ കമ്മറ്റിയില്‍ ഭിന്നത. സംസ്ഥാന തലത്തില്‍ കാസിം ഇരിക്കൂറിനൊപ്പം നിലനില്‍ക്കുന്ന സമദ് തയ്യില്‍ പ്രസിഡന്റും സി പി അബ്ദുല്‍ വഹാബ് ജനറല്‍ സെക്രട്ടറിയുമായ ജില്ലാ കമ്മറ്റിയില്‍ നിന്ന് മാറി നില്‍ക്കുന്ന ഒരു വിഭാഗം പ്രവര്‍ത്തകര്‍ താത്കാലിക ജില്ലാ കമ്മറ്റിയുണ്ടാക്കി. പ്രത്യേക യോഗം ചേര്‍ന്നാണ് ഇവര്‍ ജില്ലാ കമ്മറ്റി രൂപീകരിച്ചത്.

അബ്ദുല്‍ ലത്തീഫ് പ്രസിഡന്റായും എ കെ സിറാജ് ജനറല്‍ സെക്രട്ടറിയായും റഹ്‌മത്തുള്ള ബാവ ട്രഷററായും ആണ് പുതിയ കമ്മറ്റി. ഈ കമ്മറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് പലസ്തീന്‍ ഐക്യദ്ധാര്‍ഡ്യ റാലിയും നടത്തി.

ജില്ലാ നേതൃത്വത്തോടുള്ള വിയോജിപ്പും സ്ഥാനങ്ങള്‍ പങ്കുവെയ്ക്കുന്നതിലെ അഭിപ്രായഭിന്നതയുമാണ് പുതിയ കമ്മറ്റി രൂപീകരണത്തിലേക്ക് നയിച്ചതെന്നാണ് വിവരം. വാര്‍ത്താ സമ്മേളനം നടത്തി വിശദമായി തങ്ങളുടെ വാദം അവതരിപ്പിക്കാനാണ് വിമതരുടെ നീക്കം.

പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന കമ്മറ്റിക്ക് റിപ്പോര്‍ട്ട് നല്‍കിയതായി ജില്ലാ ജനറല്‍ സെക്രട്ടറി സി പി അബ്ദുല്‍ വഹാബ് പറഞ്ഞു. പ്രൊഫ എ പി അബ്ദുല്‍ വഹാബിന്റെ നേതൃത്വത്തിലുള്ള ഒരു വിഭാഗം മറ്റൊരു ജില്ലാ കമ്മറ്റിയുണ്ടാക്കിയും ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ശക്തമായ മഴയും പൊടിക്കാറ്റും; മുംബൈയിൽ പരസ്യബോർഡ് തകർന്ന് എട്ട് മരണം, 59 പേർക്ക് പരിക്ക്

ബിഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി അന്തരിച്ചു

'ഇവിഎം റൂമിലെ സിസി ടിവി ഓഫ് ചെയ്തു'; ദൃശ്യങ്ങളടക്കം ആരോപണം ഉന്നയിച്ച് ബാരാമതി സ്ഥാനാർഥി സുപ്രിയ സുലെ

പെരിയ സൽക്കാര വിവാദം; അന്വേഷണ സമിതിയെ നിയോഗിച്ച് കെപിസിസി

രാജസ്ഥാനിൽ കോൺഗ്രസ് രണ്ടക്ക സീറ്റ് നേടും; അശോക് ഗെലോട്ട്

SCROLL FOR NEXT