Kerala

ഇ ഡി വരണമെന്ന് തീരുമാനിച്ചാൽ കൊണ്ടുവരാനുള്ള ഇച്ഛാശക്തിയുണ്ട്; ശോഭാ സുരേന്ദ്രൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

മാള: ഇ ഡി വരണമെന്ന് തീരുമാനിച്ചാൽ കൊണ്ടുവരാനുള്ള ഇച്ഛാശക്തിയുണ്ടെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രൻ. ആർത്തിമൂത്ത പിണറായി വിജയൻ, കുടുംബം പറയുന്നത് കേൾക്കാൻ തുടങ്ങിയപ്പോൾ മുതൽ സിപിഐഎമ്മിന്റെ പടനായകനല്ലാതായി. ബിജെപി മാള മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സഹകാരി സംരക്ഷണസദസ്സ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു ശോഭാ സുരേന്ദ്രൻ.

കള്ളക്കടത്തിന് നേതൃത്വം കൊടുത്ത മുഖ്യമന്ത്രിയായി പിണറായി വിജയൻ രാജ്യത്ത് ചർച്ച ചെയ്യപ്പെടുകയാണെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. നിയമസഭയ്ക്കകത്ത് സഹകരണത്തട്ടിപ്പ് ചർച്ച ചെയ്യാത്തത് വിഡി സതീശന്റെ ഒത്തുതീർപ്പാണ്. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള സഹകരണ ബാങ്കുകളിൽ ഇഡി അന്വേഷണത്തിന് വരുമെന്ന ആശങ്കയിലാണ് വിഡി സതീശനെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

യദുവിന്റെ മൊഴിയില്‍ വൈരുദ്ധ്യം; ചോദ്യം ചെയ്യല്‍ തുടരും

ഭരണത്തിൽ ഇടപെടരുത്, സെക്രട്ടേറിയറ്റ് സന്ദർശിക്കരുത്; കെജ്‍രിവാളിന് ജാമ്യം ക‍ർശന നി‍ർദ്ദേശത്തോടെ

ഇഡിക്ക് തിരിച്ചടി; അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം

സുപ്രീംകോടതി വിധി തിരഞ്ഞെടുപ്പ് ഫലത്തിൽ നിർണായകമാകും; മുഖ്യമന്ത്രി

നിങ്ങള്‍ കുറിച്ചുവെച്ചോളൂ, ഇനി നരേന്ദ്രമോദി രാജ്യത്തിന്റെ പ്രധാനമന്ത്രിയാകില്ല: രാഹുല്‍ ഗാന്ധി

SCROLL FOR NEXT