Kerala

'ഒരു സെറ്റ് ടിക്കറ്റ് എടുത്തു വച്ചോ, തിരിച്ചു വരുമ്പോള്‍ പണം തരാം'; അടിച്ചത് 75 ലക്ഷം രൂപ സമ്മാനം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തൃശ്ശൂർ: ലോട്ടറിക്കടയിൽ ഒരു സെറ്റ് ഭാഗ്യക്കുറി വേണമെന്ന് പറഞ്ഞുവെച്ചയാൾക്ക് ഒന്നാം സമ്മാനം. ഗുരുവായൂർ ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് പന്തളം സ്വദേശി സന്തോഷ് വഴിയോരത്തെ ഭാഗ്യക്കുറിക്കടയിൽ വണ്ടി നിർത്തി ഒരു സെറ്റ് ഭാഗ്യക്കുറി വേണമെന്ന് പറഞ്ഞുവെച്ചത്.

തിരിച്ചുവരുമ്പോൾ പണം തരാമെന്നുപറഞ്ഞ് സന്തോഷ് യാത്ര തുടർന്നു. മടങ്ങിവരവേ പണം നൽകി ടിക്കറ്റ് കൈപ്പറ്റുമ്പോഴാണ് പറഞ്ഞുവെച്ച ടിക്കറ്റിന് 75 ലക്ഷത്തിന്റെ ഒന്നാംസമ്മാനവും സമാശ്വാസസമ്മാനങ്ങളും കിട്ടിയെന്ന വിവരം സന്തോഷ് അറിയുന്നത്.

കടയുടമ സിജോ പൂലോൻ ജോസാണ് സമ്മാനമടിച്ച കാര്യം സന്തോഷിനെ അറിയിച്ചത്. തൃശ്ശൂർ അമല ഹോസ്പിറ്റലിനു മുന്നിൽ പ്രവർത്തിക്കുന്ന പ്രവാസി ലക്കി സെന്ററിലാണ് സ്ത്രീശക്തി ടിക്കറ്റിന്റെ ഒന്നാംസമ്മാനം.

ജാവദേക്കറുമായി ഇപി രാഷ്ട്രീയം പറഞ്ഞില്ല, ഇപി പറയുന്നത് സത്യം, ശോഭ പറയുന്നത് പച്ചക്കള്ളം: നന്ദകുമാർ

'ശോഭാ സുരേന്ദ്രനെ പണ്ടേ ഇഷ്ടമല്ല, എല്ലാം ആസൂത്രിതം'; ആവര്‍ത്തിച്ച് ഇ പി ജയരാജന്‍

'നടപടി രാഷ്ട്രീയ പ്രേരിതം'; കെജ്‌രിവാളിന്റെയും ഹേമന്ത് സോറന്റെയും ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍

മുതലപ്പൊഴിയില്‍ വീണ്ടും അപകടം; ഒരു മരണം

കരുവന്നൂർ: എം എം വർഗീസ് ഇന്ന് ഇഡിക്ക് മുന്നിൽ ഹാജരാകും; സിപിഐഎമ്മിന്റെ സ്വത്ത്‌ വിവരങ്ങൾ ഹാജരാക്കണം

SCROLL FOR NEXT