Kerala

ആശുപത്രികളില്‍ വേണ്ടത്ര സുരക്ഷയില്ല; വാഗ്ദാനങ്ങളെല്ലാം പാഴായി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികളില്‍ സുരക്ഷ ഏര്‍പ്പെടുത്തുമെന്ന വാഗ്ദാനം ഇതുവരെ നടപ്പിലായില്ല. മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ഇപ്പോഴും സുരക്ഷാസംവിധാനങ്ങള്‍ കാര്യക്ഷമമല്ല. ഡോ. വന്ദനാ ദാസിന്റെ കൊലപാതകത്തെ തുടര്‍ന്ന് ആശുപത്രികളില്‍ സുരക്ഷാ ഓഡിറ്റ് നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും ഇതുവരെ നടന്നിട്ടില്ല.

ഡോ. വന്ദനാ ദാസിന്റെ കൊലപാതകത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ആശുപത്രികളില്‍ സിസിടിവി, പൊലീസ് എയ്ഡ് പോസ്റ്റ്, കൂടുതല്‍ സെക്യൂരിറ്റി എന്നിവയ്ക്ക് തീരുമാനം ആയത്. മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ എയ്ഡ് പോസ്റ്റുകള്‍ വന്നുവെങ്കിലും പല ജില്ലാ ജനറല്‍ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും എയ്ഡ് പോസ്‌റ്റോ സിസിടിവിയോ ആവശ്യത്തിന് സുരക്ഷാ ജീവനക്കാരോ ഇല്ല. പി ജി ഡോക്ടര്‍മാര്‍ക്ക് ആവശ്യമായ താമസസൗകര്യം പല മെഡിക്കൽ കോളേജുകളിലും ലഭ്യമല്ല.

രോഗിയുടെ ആരോ​ഗ്യനില മോശമാകുകയോ മരണം സംഭവിക്കുകയോ ചെയ്താൽ അത് രോഗിയുടെ കൂട്ടിരിപ്പുകാരെ അറിയിക്കാന്‍ സുരക്ഷാ സംവിധാനങ്ങളോടെയുള്ള ബ്രീഫിങ് റൂം വരുമെന്ന വാഗ്ദാനവും പാഴായി.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

മഴ തുടരുന്നു, കാലവർഷം ഞായറാഴ്ചയെത്തും; ഇന്ന് ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്

'കൂടുതൽ മക്കളുള്ളവർ എന്ന് പറഞ്ഞാല്‍ മുസ്ലിംകളെ ആകുമോ'; വിദ്വേഷ പരാമർശത്തിൽ മോദിയുടെ വിശദീകരണം

പന്തീരാങ്കാവ് ഗാർഹിക പീഡനം; രാഹുൽ വിദേശത്തേക്ക് കടന്നു?; ലുക്ക്‌ഔട്ട്‌ നോട്ടീസ് പുറത്തിറക്കി പൊലീസ്

'ഇടുങ്ങിയ ചിന്താഗതി പുലര്‍ത്തരുത്'; യുഎസ് മുന്നറിയിപ്പിൽ പ്രതികരിച്ച് ഇന്ത്യൻ വിദേശ കാര്യമന്ത്രി

രാഹുലിന്റെ രണ്ടു പെണ്ണുകാണലും ഒരേദിവസം; ആദ്യം രജിസ്റ്റർ വിവാ​ഹം ചെയ്തത് ദന്തഡോക്ടറെ

SCROLL FOR NEXT