Kerala

കൈക്കൂലി വിവാദം; മന്ത്രിയുടെ നടപടി ദുരൂഹമെന്ന് ചെന്നിത്തല, അറിഞ്ഞുള്ള അഴിമതിയെന്ന് സംശയമെന്ന് ബൽറാം

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: കൈക്കൂലി കേസിൽ പേഴ്സണൽ സ്റ്റാഫിനെ ന്യായീകരിച്ച മന്ത്രി വീണാ ജോർജിന്റെ നടപടി ദുരൂഹമെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മന്ത്രി സ്റ്റാഫിനെ വെള്ളപൂശാൻ ശ്രമിച്ചു. പൊലീസ് ഇരുട്ടിൽ തപ്പുകയാണ്. മന്ത്രിക്കും ഓഫീസിനും എന്തൊക്കെയോ ഒളിക്കാനുണ്ട്. സംഭവത്തിൽ അടിമുടി ദുരൂഹതയുണ്ടെന്നും രമേശ് ചെന്നിത്തല പ്രതികരിച്ചു.

കേസിൽ പൊലീസ് അന്വേഷണം വഴിപാട് ആകുമെന്ന് വ്യക്തമാണ്. യഥാർത്ഥ വസ്തുതകൾ പുറത്തുവരാൻ ഉന്നത അന്വേഷണം വേണം. അന്വേഷണം പൂർത്തിയാകുന്നതുവരെ ആരോപണ വിധേയനായ സ്റ്റാഫിനെ പുറത്ത് നിർത്തുകയാണ് വേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മന്ത്രി വീണാ ജോർജ് രാജിവയ്ക്കണമെന്ന് കെപിസിസി ഉപാധ്യക്ഷൻ വി ടി ബൽറാം ആവശ്യപ്പെട്ടു. മന്ത്രിസ്ഥാനത്ത് ഇരുന്നുകൊണ്ട് ആരോപണ വിധേയനായ സ്റ്റാഫിനെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്. മന്ത്രി കൂടി അറിഞ്ഞുള്ള അഴിമതിയാണ് ഇതെന്ന് സംശയമുണ്ട്. മന്ത്രി രാജി വച്ചില്ലെങ്കിൽ പുറത്താക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയ്യാറാകണം. കോൺ​ഗ്രസ് സമരപരിപാടികൾ തുടങ്ങുമെന്നും വി ടി ബൽറാം പറഞ്ഞു.

വിവാദങ്ങള്‍ മാത്രം, പ്രവര്‍ത്തന മികവില്ല; കെ സുധാകരനെതിരെ ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍

പന്തീരാങ്കാവ് കേസ്: രാഹുലിന്റെ കാറിൽ രക്തക്കറ, പെൺകുട്ടിയുടേതെന്ന് പൊലീസ്, കാർ കസ്റ്റഡിയിൽ

പൊട്ടിയ കയ്യില്‍ ഇടേണ്ട കമ്പി മാറി; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി

കനത്ത മഴ; തിരുവനന്തപുരത്ത് വെള്ളക്കെട്ട് രൂക്ഷം, പുറത്തിറങ്ങാനാകാതെ വീട്ടുകാര്‍

ഗുഡ്സ് ട്രെയിന്‍ പ്ലാറ്റ്‍ഫോമിൽ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ് യാത്രക്കാർ

SCROLL FOR NEXT