Kerala

കോൺഗ്രസ്-മാർക്സിസ്റ്റ് പാർട്ടി അന്തർധാര സജീവമെന്ന് ശോഭാ സുരേന്ദ്രൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: കോൺഗ്രസ്-മാർക്സിസ്റ്റ് പാർട്ടി അന്തർധാര സജീവമാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം ശോഭാ സുരേന്ദ്രൻ. നിയമസഭാ തിരഞ്ഞെടുപ്പിൽ തന്നെ പരാജയപ്പെടുത്തിയത് ഈ അന്തർധാരയാണെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു.

'കോൺഗ്രസിന്റെ നേതാക്കളുടെ പേരുകൾ കരിമണൽ കർത്തയുടെ പുസ്തകത്തിൽ നിന്ന് കിട്ടിയിട്ടുണ്ട്. രാത്രിയിൽ കൊതുകിനെ പറത്താൻ പിണറായി വിജയന്റെ കാലിനടിയിലാണോ വി ഡി സതീശൻ ഉള്ളത്', ശോഭാ സുരേന്ദ്രൻ പരിഹസിച്ചു.

മുഖ്യമന്ത്രിയുടെ മകളും ഭാര്യയും ചോദ്യം ചെയ്യലിന് വിധേയമാകേണ്ടി വരും. മുഖ്യമന്ത്രിയുടെ മകൾക്ക് ജയിലിൽ പോകേണ്ടിവരുമെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു. മാസപ്പടി വിഷയത്തിൽ വീണയുടെ കമ്പനിക്കെതിരെ ഇഡിയുടെ അന്വേഷണം നടക്കുന്നുണ്ട്. ഇ പി ജയരാജന്റെ വീടിനകത്തേക്കും അന്വഷണം നടക്കുന്നുണ്ട്. ജയരാജന്റെ മകനെതിരെയും ഡൽഹിയിൽ നിന്ന് അന്വേഷണം വരുന്നുണ്ടെന്നും ശോഭാ സുരേന്ദ്രൻ പറഞ്ഞു.

കെ എസ് ഹരിഹരനെതിരെ കേസെടുത്ത് പൊലീസ്; നടപടി കെ കെ ശൈലജയ്ക്കെതിരായ സ്ത്രീ വിരുദ്ധ പരാമ‍ർശത്തിൽ

രാജ്മോഹൻ ഉണ്ണിത്താനെതിരെയുള്ള ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് കെപിസിസി സെക്രട്ടറി ബാലകൃഷ്ണൻ പെരിയ

കെ എസ് ഹരിഹരന്റെ വീട്ടിലേക്ക് സ്ഫോടക വസ്തുവെറിഞ്ഞു

'സ്ത്രീ വിരുദ്ധ പരാമർശം നാക്കുപിഴ', കെ കെ ശൈലജയോടും മഞ്ജുവാര്യരോടും മാപ്പ് പറഞ്ഞ് കെ എസ് ഹരിഹരൻ

അണുബോംബുണ്ടാക്കാൻ പദ്ധതിയില്ല, ഭീഷണിയെങ്കിൽ നയത്തിൽ മാറ്റം വരുത്തും; ഇറാന്റെ മുന്നറിയിപ്പ്

SCROLL FOR NEXT