Kerala

നികുതി വെട്ടിപ്പ്: ഐഎംഎയ്ക്ക് തിരിച്ചടി, ജിഎസ്ടി നോട്ടീസ് ശരിവെച്ച് ഹൈക്കോടതി

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

കൊച്ചി: നികുതി വെട്ടിപ്പ് കേസില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് തിരിച്ചടി. ജിഎസ്ടി നോട്ടീസ് ഹൈക്കോടതി ശരിവെച്ചു. ഐഎംഎ വിവരങ്ങള്‍ നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. ഐഎംഎ നികുതി വെട്ടിപ്പ് നടത്തിയെന്ന് ജിഎസ്ടി ഇന്റലിജന്‍സ് നേരത്തെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു.

ജിഎസ്ടി ഇന്റലിജന്‍സിന് ഐഎംഎ വിവരങ്ങള്‍ നല്‍കണമെന്നാണ് ഹൈക്കോടതി നിര്‍ദേശിച്ചത്. ഇതിന് ഒരു മാസം സമയം അനുവദിച്ചിട്ടുണ്ട്. ഭൂമി സംബന്ധമായ വിവരങ്ങളാണ് നല്‍കേണ്ടത്. കൈവശ ഭൂമി, രജിസ്ട്രേഷന്‍, വില വിവരങ്ങള്‍ തുടങ്ങിയവ ഐഎംഎ കേരള ഘടകം നല്‍കണം. തല്‍ക്കാലം ജപ്തി നടപടി പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. നിര്‍ദേശം ജിഎസ്ടി ഇന്റലിജന്‍സിന് നല്‍കി.

അവയവക്കടത്ത് കേസ്: പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു

കരുവാരക്കുണ്ട് എയ്ഡഡ് സ്‌കൂളില്‍ നിയമനത്തിന് വ്യാജരേഖ; അധ്യാപകര്‍ കൈപ്പറ്റിയ ഒരുകോടി തിരിച്ചടക്കണം

ഇന്നും അതിതീവ്ര മഴ; മൂന്ന് ജില്ലകളില്‍ റെഡ് അലേര്‍ട്ട്, മലയോരമേഖലകളില്‍ രാത്രികാല യാത്രാവിലക്ക്

മേയര്‍-ഡ്രൈവര്‍ തര്‍ക്കം: ആര്യാ രാജേന്ദ്രന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

അമീബിക് മസ്തിഷ്ക ജ്വരം; ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു

SCROLL FOR NEXT