Kerala

ഇ ശ്രീധരനെ തെറ്റിദ്ധരിപ്പിക്കുന്ന നീക്കം സിപിഐഎം അവസാനിപ്പിക്കണം: വി മുരളീധരൻ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തിരുവനന്തപുരം: രാജ്യം ആദരിക്കുന്ന ഇ ശ്രീധരനെ തെറ്റിദ്ധരിപ്പിക്കുന്ന നീക്കം സിപിഐഎം അവസാനിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സിൽവർലൈൻ പോലുള്ള അപ്രായോഗിക പദ്ധതിയല്ല ശ്രീധരൻ മുന്നോട്ട് വച്ചത്. അദ്ദേഹം മുന്നോട്ട് വച്ച ആശയത്തോട് സർക്കാർ അനുകൂലിക്കുന്നുണ്ടോ എന്ന് പറയണമെന്നും മുരളീധൻ ആവശ്യപ്പെട്ടു.

കെ വി തോമസിന് മറ്റ് പണിയൊന്നുമില്ലെങ്കില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കരുത്. ഏക സിവിൽ കോഡിനെതിരെയുള്ള സിപിഐഎമ്മിന്റെ സെമിനാറിൽ മുസ്ലിം സ്ത്രീകളെക്കൂടി പങ്കെടുപ്പിക്കണമെന്നും വി മുരളീധരൻ പറഞ്ഞു. സിപിഐഎം ഇഎംഎസിനെ തള്ളിക്കളയുകയാണോയെന്ന് വ്യക്തമാക്കണമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

ഇ ശ്രീധരന്‍ മുന്നോട്ടുവെച്ച അതിവേഗ പാത പദ്ധതിയില്‍ തിടുക്കം വേണ്ടെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റെടുത്ത തീരുമാനം. തിടുക്കത്തില്‍ തീരുമാനം വേണ്ടെന്നും എല്ലാ വശവും പരിശോധിച്ച ശേഷം തുടര്‍ചര്‍ച്ച മതിയെന്നുമായിരുന്നു നിലപാട്. കേരളത്തില്‍ അതിവേഗ റെയില്‍ അനിവാര്യമെന്നാണ് ഇ ശ്രീധരന്‍ പറഞ്ഞത്. സില്‍വര്‍ ലൈന്‍ പദ്ധതിക്ക് അനുമതി കിട്ടുമെന്ന് തോന്നുന്നില്ലെന്നും തന്റെ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുമെന്നും ഇ ശ്രീധരൻ പറഞ്ഞു.

അരവിന്ദ് കെജ്‍രിവാളിന് ഇടക്കാല ജാമ്യം

ജെസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം; കോടതി വിധി പ്രതീക്ഷിച്ചതാണെന്ന് പിതാവ് ജെയിംസ്

ജെസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി

പ്രണയം പിന്നീട് പകയായി, അഞ്ചാംപാതിര കണ്ട് കൊലപാതകം; നോവായി വിഷ്ണുപ്രിയ,കുറ്റബോധമില്ലാതെ ശ്യാംജിത്ത്

പാകിസ്താനെ ബഹുമാനിക്കണം, ഒരു ഭ്രാന്തന് ആണവ ബോംബിടാന്‍ തോന്നിയാല്‍ എന്ത് ചെയ്യും: മണിശങ്കര്‍ അയ്യര്‍

SCROLL FOR NEXT