International

ടൈറ്റാനിക്‌ സിനിമയിൽ റോസിനെ രക്ഷിച്ച തടിക്കഷണം വിറ്റുപോയത് കോടികൾക്ക്

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

അനശ്വരപ്രണയവും ടൈറ്റാനിക്ക് കപ്പൽ ദുരന്തവും പ്രമേയമായ 'ടൈറ്റാനിക്കി'ന്റെ അന്ത്യ രംഗങ്ങളിൽ കെയ്റ്റ് വിൻസ്‌ലെറ്റ് അവതരിപ്പിച്ച റോസ് എന്ന നായിക പറ്റിപ്പിടിച്ചു കിടന്ന് രക്ഷപ്പെട്ട വാതിൽപലകയുടെ കഷ്ണം ലേലത്തിൽ വിറ്റു പോയത് 5 .99 കോടിക്ക്. ഒരാൾക്ക് മാത്രം നിൽക്കാൻ സ്ഥലമുള്ള പലകയിൽ ഇടമില്ലാത്തതിനാൽ റോസിന്റെ പ്രാണപ്രിയൻ ജാക്ക് (ലിയൊനാർഡോ ഡി കാപ്രിയോ) വെള്ളത്തിൽ തണുത്തുറഞ്ഞ്‌ മരിക്കേണ്ടി വന്നു.

1997 - ൽ പ്രശസ്‌ത്ര ചലച്ചിത്ര നിർമ്മാതാവ് ജെയിംസ് കാമറൂണാണ് സിനിമ പുറത്തിറക്കിയത്. ബാൾസ മരത്തിൽ നിന്നാണ് ചിത്രീകരണത്തിനുള്ള പലക നിർമിച്ചിരുന്നത്. യു എസ് ലേലകമ്പനിയായ ഹെറിറ്റേജ് ഓക്‌ഷൻസ് ആണ് ഇതുൾപ്പെടെ ഹോളിവുഡ് സിനിമകളിലെ ചിത്രീകരണത്തിന് ഉപയോഗിച്ച വിവിധ സാധന സാമഗ്രികൾ ലേലത്തിനെത്തിച്ചത്.

1984-ലെ 'ഇന്ത്യാന ജോൺസ് ആൻഡ് ദ ടെമ്പിൾ ഓഫ് ഡൂം' എന്ന ചിത്രത്തിലെ ഹാരിസൺ ഫോർഡിൻ്റെ ബുൾവിപ്പ്, 1980-ലെ 'ദി ഷൈനിംഗ്' എന്ന ചിത്രത്തിലെ ജാക്ക് നിക്കോൾസൺ ഉപയോഗിച്ച കോടാലി തുടങ്ങിയവയും വലിയ തുകയ്ക്ക് ലേലത്തിൽ വിറ്റു.

LIVE BLOG: ലോക്‌സഭാ തിരഞ്ഞെടുപ്പ് നാലാം ഘട്ടം; ആന്ധ്രയിലും ബംഗാളിലും സംഘർഷം

രാജ്യസഭാ സീറ്റ്, എല്‍ഡിഎഫില്‍ തർക്കം; വിട്ടു നൽകില്ലെന്ന് സിപിഐ, വേണമെന്നുറച്ച് കേരളാ കോൺ​ഗ്രസ്

'കെജ്‍രിവാളിൻ്റെ വസതിയിൽ വച്ച് അദ്ദേഹത്തിന്റെ പിഎ മർദ്ദിച്ചു'; ആരോപണവുമായി എഎപി എംപി

വടകരയിൽ സമാധാനം പുനഃസ്ഥാപിക്കണം, സർവ്വകക്ഷിയോ​ഗത്തിന് തയ്യാർ; ലീ​ഗുമായി ചർച്ച നടത്തി സിപിഐഎം

കെ എസ്‌ ഹരിഹരന്റെ വീട്ടിലെ സ്ഫോടനം; പടക്കം പൊട്ടിച്ചതാണെന്ന് നി​ഗമനം, മൂന്ന് പേർക്കെതിരെ കേസ്

SCROLL FOR NEXT