International

ഡോണൾഡ് ട്രംപിൻ്റെ പേരിലുമുണ്ട് ഒരു ചിത്രശലഭം; ‘നിയോപാൽപ ഡോണൾഡ് ട്രംപി’

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

അമേരിക്ക: മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേരിലുമുണ്ട് ഒരു ചിത്രശലഭം. 2011ൽ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിന് മുൻപു തന്നെ അദ്ദേഹത്തിന്റെ പേര് പുതിയ ചിത്രശലഭത്തിനു നൽകിയിരുന്നു. ഡോണൾഡ് ട്രംപ് എന്ന് മാത്രം നൽകാതെ അൽപം കൂടി ഗാംഭീര്യമുള്ള പേരാണ് ശാസ്ത്രജ്ഞർ തിരഞ്ഞെടുത്തത് ‘നിയോപാൽപ ഡോണൾഡ് ട്രംപി’ എന്നാണ് കുഞ്ഞൻ ശലഭത്തിന്റെ മുഴുവൻ പേര്. കുറച്ച് ന്യൂജൻ എന്ന് വേണമെങ്കിൽ പറയാം. കലിഫോർണിയയിലും മെക്സിക്കോയിലെ ബജയിലുമാണ് കൂടുതലായി നിയോപാൽപ ഡോണൾഡ് ട്രംപി ചിത്രശലഭങ്ങളെ കണ്ടുവന്നിരുന്നത്.

ട്രംപിന്റെ സ്വർണ നിറത്തിലുള്ള തലമുടി പോലെ തന്നെയാണ് ശലഭത്തിന്റെ ശൽക്കങ്ങൾ. കാനഡ സ്വദേശിയായ ഗവേഷകൻ വസ്രിക് നസാരിയാണ് ‘നിയോപാൽപ ഡോണൾഡ് ട്രംപി‘യെ കണ്ടെത്തിയത്. ജീവികൾക്ക് നൽകുന്നത് പുരുഷ നാമമാണെങ്കിൽ അത് അവസാനിക്കുന്നത് 'ഇ' ശബ്ദത്തിൽ ആയിരിക്കണം എന്നതിനാലാണ് ഡോണൾഡ് ട്രംപി എന്ന് പേരിട്ടത്. പരിസ്ഥിതിയിലെ മാറ്റങ്ങൾ വേഗത്തിൽ ബാധിക്കുന്ന ഇത്തരം ചെറു ജീവികളുടെ സംരക്ഷണത്തിനു കൂടി ട്രംപ് മുൻതൂക്കം നൽകുമെന്ന പ്രതീക്ഷയും ഈ പേരിടലിനു പിന്നിൽ ഉണ്ടായിരുന്നു. ഇതിലൂടെ, അമേരിക്കയിലെ ദുർബലമായ ആവാസവ്യവസ്ഥകളെക്കുറിച്ചുള്ള അവബോധം ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയുമെന്നും ജീവശാസ്ത്രജ്ഞർ വിശ്വസിച്ചിരുന്നു.

ഡോണൾഡ് ട്രംപിയുടെ മുൻചിറകുകളുടെ മുകൾഭാഗം ഓറഞ്ച് കലർന്ന മഞ്ഞ നിറത്തിലാണുള്ളത്. ചിറകുകൾ വിരിച്ചു പിടിച്ചാൽ ഒരു സെന്റിമീറ്ററിൽ താഴെ മാത്രമാണ് നീളം. വർഷത്തിൽ ഉടനീളം കാണപ്പെടുന്ന ജീവികൾ കൂടിയാണ് ഇവ. എന്നാൽ ഈ ഇനം ഏതെങ്കിലും സസ്യത്തെ ആശ്രയിക്കുന്നുണ്ടോയെന്നും അവയുടെ ആയുർദൈർഘ്യം എത്രയാണെന്നും കണ്ടെത്താനായിട്ടില്ല. ഒരു വ്യക്തിയുടെ കാലശേഷവും അദ്ദേഹത്തിന്റെ പേര് അനശ്വരമായി തുടരുമെന്നതാണ് അതു ജീവിവർഗങ്ങൾക്കു നൽകുന്നതിന്റെ പ്രത്യേകതയെന്ന് വസ്രിക് നസാരി അഭിപ്രായപ്പെട്ടിരുന്നു.

സ്ത്രീവിരുദ്ധ പരാമർശം; ഹരിഹരനെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

താനൂര്‍ കസ്റ്റഡിക്കൊല: താമിർ ജിഫ്രിക്കൊപ്പം പിടികൂടിയ 4 പേരുടെ ഇൻസ്പെക്ഷൻ മെമ്മോയിലും വ്യാജ ഒപ്പ്

സെക്രട്ടറിയേറ്റ് വളയൽ സമരം തീർക്കാൻ ജോൺ ബ്രിട്ടാസ് എംപി ഇടപെട്ടു; വെളിപ്പെടുത്തലുമായി ജോൺ മുണ്ടക്കയം

അനധികൃത നിയമനം; സൗത്ത് വയനാട് മുന്‍ ഡിഎഫ്ഒ ഷജ്ന കരീമിന് എതിരായ ഫയല്‍ സെക്രട്ടറിയേറ്റില്‍ പൂഴ്ത്തി

മേയർ-ഡ്രൈവർ തർക്കം; മേയറുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ്

SCROLL FOR NEXT