International

ആ തിരച്ചിൽ വിഫലം; രണ്ടുവയസുകാരൻ എമിലിനെ കണ്ടെത്താനായില്ല

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

തെക്കൻ ഫ്രാൻസിൽ നിന്ന് കാണാതായ ബാലനായുള്ള തിരച്ചിൽ അവസാനിപ്പിച്ച് പൊലീസ്. കഴിഞ്ഞ ശനിയാഴ്ചയാണ് ഹൗത് വെർനെറ്റയിൽ നിന്നും രണ്ടുവയസുകാരനായ എമിലിയെ കാണാതാകുന്നത്. പൊലീസ് ഇപ്പോൾ നിലവിലുള്ള തെളിവുകൾ പരിശോധിക്കാനൊരുങ്ങുകയാണ്.

മുമ്പ് നടത്തിയ തിരച്ചിലുകളിൽ കുട്ടിയുടെ തിരോധാനത്തിന്റെ ദുരൂഹത പരിഹരിക്കുന്നതിനുള്ള സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് പ്രാദേശിക പ്രോസിക്യൂട്ടർ റെമി അവോൺ പറഞ്ഞു. തിരച്ചിൽ അവസാനിപ്പിച്ചതിനെ തുടർന്ന് ഇതിനകം ശേഖരിച്ച തെളിവുകൾ വിലയിരുത്തുന്നതിലേക്ക് അന്വേഷണ ഉദ്യോഗസ്ഥർ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. കുട്ടിയുടെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുത്തശ്ശന്റെയും മുത്തശ്ശിയുടെയും വീട്ടിലായിരുന്ന എമിലിയെ ശനിയാഴ്ച പൂന്തോട്ടത്തിൽ കളിക്കവെയാണ് കാണാതായത്. പരിഭ്രാന്തരായ കുടുംബം കുട്ടിക്കായി തെരച്ചൽ നടത്തുകയും പൊലീസിന്റെ സഹായവും തേടുകയും ചെയ്തു. എന്നാൽ ബാലകനെ കണ്ടെത്താനായില്ല. തുടർന്ന് സൈന്യത്തിന്റെ നേതൃത്വത്തിൽ ഹെലികോപ്റ്റർ ഉപയോഗിച്ച് തിരച്ചിൽ നടത്തി.

കുഞ്ഞിന്റെ അമ്മയുടെ ശബ്ദം റെക്കോഡ് ചെയ്ത്, ഹെലികോപ്റ്ററിൽ നിന്ന് മലമുകളിലെ വിജനപ്രദേശങ്ങളിൽ കേൾപ്പിക്കുകയും ചെയ്തു. എന്നാൽ ആയിരം ഏക്കറോളം സ്ഥലത്ത് തിരച്ചിൽ നടത്തിയിട്ടും എമിലിനെ കണ്ടെത്താനായില്ല.

വികസന ആവശ്യങ്ങള്‍ക്ക് സ്വകാര്യ ഭൂമിയേറ്റെടുക്കല്‍; മാര്‍ഗനിര്‍ദ്ദേശവുമായി സുപ്രീം കോടതി

ബിജെപി പ്രതീക്ഷിച്ചത് പോലുള്ള വേര്‍തിരിവ് രാമക്ഷേത്രം ജനങ്ങളിൽ ഉണ്ടാക്കിയില്ല; പരകാല പ്രഭാകർ

കോഴിക്കോട്ടെ ചികിത്സാ പിഴവ്: ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

വിരലിന് പകരം നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

അമേഠിക്ക് പിന്നാലെ റായ്ബറേലിയും കോണ്‍ഗ്രസിന് നഷ്ടമാകും; നരേന്ദ്ര മോദി

SCROLL FOR NEXT