ICC World Cup 2023

സിക്സർ സ്റ്റോക്സ്; നെതർലൻഡ്സിനെതിരെ ഇംഗ്ലണ്ടിന് മികച്ച സ്കോർ

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

പൂനെ: ഏകദിന ലോകകപ്പിൽ നെതർലൻഡ്സിനെതിരെ മികച്ച സ്കോർ ഉയർത്തി ഇം​ഗ്ലണ്ട്. ആദ്യം ബാറ്റ് ചെയ്ത ഇം​ഗ്ലണ്ട് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 339 റൺസെടുത്തു. ബെൻ സ്റ്റോക്സിന്റെ തകർപ്പൻ സെഞ്ചുറിയാണ് ഇം​ഗ്ലണ്ടിനെ മികച്ച സ്കോറിലെത്തിച്ചത്. 87 റൺസെടുത്ത് ഡേവിഡ് മലാനും 51 റൺസെടുത്ത് ക്രിസ് വോക്സും ഇം​ഗ്ലണ്ട് ഇന്നിം​ഗ്സിൽ നിർണായകമായി.

ടോസ് നേടിയ ഇം​ഗ്ലണ്ട് ബാറ്റ് ചെയ്യാൻ തീരുമാനിച്ചു. ഡേവിഡ് മലാൻ നൽകിയ മികച്ച തുടക്കം ആദ്യ വിക്കറ്റുകളിൽ ഇം​ഗ്ലണ്ടിനെ മുന്നോട്ട് നയിച്ചു. ജോണി ബെയർസ്റ്റോ 15 റൺസും ജോ റൂട്ട് 28 റൺസും സംഭാവന ചെയ്തു. 87 റൺസെടുത്ത് മലാൻ റൺഔട്ട് ആയതിന് പിന്നാലെ സ്റ്റോക്സ് ക്രീസിലെത്തി. എങ്കിലും ഹാരി ബ്രൂക്ക് 11, ജോസ് ബട്ലർ അഞ്ച്, മൊയീൻ അലി നാല് എന്നിവർ അതിവേ​ഗം മടങ്ങി. ഇതോടെ ഇം​ഗ്ലണ്ട് ആറിന് 192 എന്ന് തകർന്നു.

ക്രീസ് വോക്സ് ക്രീസിലെത്തിയതോടെ കളി മാറി. സ്റ്റോക്സിനൊപ്പം ഏഴാം വിക്കറ്റിൽ 129 റൺസ് കൂട്ടിച്ചേർത്തു. 51 റൺസെടുത്ത് വോക്സ് മടങ്ങി. പിന്നാലെയെത്തിയ ഡേവിഡ് വില്ലി ആറ് റൺസ് മാത്രമെടുത്ത് പുറത്തായി. ഒമ്പതാമനായി 108 റൺസെടുത്ത് ബെൻ സ്റ്റോക്സ് പുറത്താകുമ്പോൾ ഇം​ഗ്ലണ്ട് സ്കോർ 330 കടന്നിരുന്നു. ആറ് ഫോറും ആറ് സിക്സും സഹിതമാണ് സ്റ്റോക്സിന്റെ ഇന്നിം​ഗ്സ്. നെതർലൻഡ്സിനായി ബാസ് ഡി ലീഡ്സ് മൂന്ന് വിക്കറ്റെടുത്തു. ആര്യൻ ദത്തും ലോങ് വാൻ വീക്കും രണ്ട് വീതം വിക്കറ്റുകളുമെടുത്തു.

താനൂര്‍ കസ്റ്റഡി കൊല; താമിര്‍ ജിഫ്രിയുടെ പേരില്‍ പൊലീസ് വ്യാജ ഒപ്പിട്ടു

ബ്രത്തലൈസർ പരിശോധന ഭയന്ന് മുങ്ങുന്നു; കെഎസ്ആർടിസിയിൽ ഡ്രൈവർ ക്ഷാമം

'മമ്മൂട്ടിക്കൊപ്പം'; പിന്തുണ അറിയിച്ച് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ

കരിപ്പൂർ ഹജ്ജ് ക്യാമ്പ് വിഭാഗീയ പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുന്നു, സർക്കാർ ഇടപെടണം: മുസ്‌ലിം ലീഗ്

ഗുണ്ടകൾക്കും പിടികിട്ടാപ്പുള്ളികൾക്കുമായി പരിശോധന; ഇന്നലെ പിടിയിലായത് മൂന്നുപേർ

SCROLL FOR NEXT