ICC World Cup 2023

കളത്തിലിറങ്ങാൻ ബെൻ സ്റ്റോക്സ് ഒരുങ്ങുന്നു; ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിച്ചേക്കും?

റിപ്പോർട്ടർ നെറ്റ്‌വര്‍ക്ക്‌

ഡൽഹി: ഏകദിന ലോകകപ്പിൽ അഫ്​ഗാനിസ്ഥാനോട് അട്ടിമറി നേരിട്ടിരിക്കുകയാണ് ഇം​ഗ്ലണ്ട്. ആദ്യ മത്സരത്തിൽ ന്യുസീലൻഡിനോടും ഇം​ഗ്ലണ്ട് തോറ്റിരുന്നു. ബം​ഗ്ലാദേശിനെതിരായ ഏക വിജയമാണ് ലോകകപ്പിലെ ഇം​ഗ്ലണ്ടിന്റെ സമ്പാദ്യം. ലോക ചാമ്പ്യൻമാരായി തുടരണമെങ്കിൽ ഇനിയുള്ള മത്സരങ്ങളിൽ ഇം​ഗ്ലണ്ടിന് ജയം നിർണായകമാണ്. വിജയത്തിനായി കഴിഞ്ഞ ലോകകപ്പ് വിജയത്തിലെ ഹീറോ ബെൻ സ്റ്റോക്സിനെ കളത്തിലിറക്കാനാണ് ഇം​ഗ്ലണ്ടിന്റെ നീക്കം.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളത്തിലിറങ്ങാൻ തയ്യാറാണെന്ന് ബെൻ സ്റ്റോക്സ് അറിയിച്ചു. ജിമ്മിൽ വെച്ച് ഇടുപ്പിന് പരിക്കേറ്റതിനെ തുടർന്നാണ് സ്റ്റോക്സ് ആദ്യ മത്സരങ്ങളിൽ കളിക്കാതിരുന്നത്. ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ച ബെൻ സ്റ്റോക്സിനെ ഇം​ഗ്ലീഷ് ടീം തിരിച്ചുവിളിക്കുകയായിരുന്നു. ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റുകളിലും ഒരുപോലെ കളിക്കുക പ്രയാസമെന്ന് ചൂണ്ടിക്കാട്ടിയാണ് സ്റ്റോക്സ് ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്.

മടങ്ങിവരവിൽ ന്യുസീലൻഡിനെതിരെ 182 റൺസടിച്ച് സ്റ്റോക്സ് ഞെട്ടിച്ചിരുന്നു. നെതർലൻഡ്സിനെതിരെ അട്ടിമറി നേരിട്ട ദക്ഷിണാഫ്രിക്കയും ലോകകപ്പിൽ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. സ്റ്റോക്സിന്റെ സാന്നിധ്യം ഇം​ഗ്ലണ്ടിന് വിജയം നേടിത്തരുമോ എന്നത് ശനിയാഴ്ച അറിയാൻ കഴിയും. അഫ്​ഗാനെതിരെ പരാജയപ്പെട്ട ശേഷം ഇം​ഗ്ലണ്ട് ശക്തമായി തിരിച്ചുവരുമെന്ന് പരിശീലകൻ മാത്യു മോട്ട് പറഞ്ഞിരുന്നു.

ബിജെപി പ്രതീക്ഷിച്ചത് പോലുള്ള വേര്‍തിരിവ് രാമക്ഷേത്രം ജനങ്ങളിൽ ഉണ്ടാക്കിയില്ല; പരകാല പ്രഭാകർ

കോഴിക്കോട്ടെ ചികിത്സാ പിഴവ്: ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

വിരലിന് പകരം നാവ് മുറിക്കുന്നതാണോ നമ്പര്‍ വണ്‍ കേരളം? വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്

അമേഠിക്ക് പിന്നാലെ റായ്ബറേലിയും കോണ്‍ഗ്രസിന് നഷ്ടമാകും; നരേന്ദ്ര മോദി

കേരളത്തില്‍ ആരോഗ്യമേഖല കുത്തഴിഞ്ഞ നിലയില്‍, മുഖ്യമന്ത്രി മറുപടി പറയണം; കെ സുരേന്ദ്രന്‍

SCROLL FOR NEXT